KeralaNEWS

മാലിന്യം തള്ളിയ ചാക്കിൽ കുടുംബഫോട്ടോയും; 2000 രൂപ പിഴയടച്ച് തലയൂരി

നാട്ടുകാർ ഫോട്ടോയിലുള്ളവരുടെ വിവരം ഫറോക്ക് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി. ഹരീഷിന് കൈമാറി. തൊട്ടടുത്തപ്രദേശത്തുള്ള ഇയാളെ ഹെൽത്ത് ഇൻസ്പെക്ടർ വിളിച്ചുവരുത്തി. തള്ളിയ മാലിന്യം എടുപ്പിക്കുകയും മാലിന്യം തള്ളിയതിന് രണ്ടായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു

ഫറോക്ക്: റോഡരികിൽ തള്ളിയ മാലിന്യച്ചാക്കിൽനിന്ന് കുടുംബഫോട്ടോ കണ്ടെത്തിയതോടെ മാലിന്യം തള്ളിയാളെ തിരിച്ചറിഞ്ഞ് നാട്ടുകാരും അധികൃതരും. നല്ലൂർ ജി.എൽ.പി സ്കൂളിനുമുന്നിൽ ശനിയാഴ്ചയായിരുന്നു സംഭവം.

സ്കൂളിനുസമീപത്ത് തള്ളിയ മാലിന്യച്ചാക്ക് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ചാക്കിൽനിന്ന് കുടുംബഫോട്ടോ കിട്ടിയത്. ഉടൻതന്നെ നാട്ടുകാർ ഫോട്ടോയിലുള്ളവരുടെ വിവരം ഫറോക്ക് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി. ഹരീഷിന് കൈമാറി. തൊട്ടടുത്തപ്രദേശത്തുള്ള ഇയാളെ ഹെൽത്ത് ഇൻസ്പെക്ടർ വിളിച്ചുവരുത്തി. തള്ളിയ മാലിന്യം എടുപ്പിക്കുകയും മാലിന്യം തള്ളിയതിന് രണ്ടായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു.

നാലുദിവസംമുമ്പ് ഇതേ സ്ഥലത്ത് ചെറുവണ്ണൂരിലെ ബേക്കറിമാലിന്യം തള്ളിയിരുന്നു. ഇത് പ്രദേശവാസികൾ തുറന്നുപരിശോധിച്ചപ്പോൾ കോവിഡ് കാല സഞ്ചാരത്തിനായി തയ്യാറാക്കിയ സത്യവാങ് മൂലം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഉടമയെ കണ്ടെത്തുകയും മാലിന്യം എടുപ്പിച്ച് രണ്ടായിരം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker