KeralaNEWS

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ കുത്തിപ്പരുക്കേല്‍പിച്ച യുവാവ് അറസ്റ്റില്‍

വൈക്കം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കുത്തിപ്പരുക്കേല്‍പിച്ച യുവാവ് അറസ്റ്റില്‍. എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കാരിത്തടത്തില്‍ വീട്ടില്‍ ജിനീഷാണ് (32) അറസ്റ്റിലായത്. ബ്രഹ്മമംഗലം ചാലിങ്കല്‍ ചെമ്പകശേരില്‍ വീട്ടില്‍ മഞ്ജുവിനെയാണ് (38) കുത്തി പരിക്കേല്‍പ്പിച്ചത്.

22ന് വൈകിട്ട് 6ന് ബ്രഹ്മമംഗലം ക്ഷേത്രത്തിനു സമീപത്തു വച്ചാണ് സംഭവം. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന മഞ്ജു വീട്ടിലേക്കു നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ ജിനീഷ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നട്ടെല്ലിനു താഴെ കുത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ജിനീഷ് കടന്നുകളഞ്ഞു.

തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ തന്നെ മഞ്ജുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജിനീഷിനെ റിമാന്‍ഡ് ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker