IndiaNEWS

പ്രളയം മ​ഹാ​രാ​ഷ്ട്ര​യി​ൽ മരണം 112

കൊങ്കൺ മേഖലയിലെ ഏഴു ജില്ലകളി​ൽ കനത്ത മഴ തുടരുകയാണ്​. ഇവിടെ മണ്ണിടിച്ചിലും പ്രളയവും മൂലം ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ മ​ര​ണ​സം​ഖ്യ 112 ആ​യി. 99 പേ​രെ കാ​ണാ​താ​യി. 53 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും 1.35 ല​ക്ഷം ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. കഴിഞ്ഞ ദിവസം തീരദേശമായ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലിൽ മാത്രം 36 പേർ മരിച്ചിരുന്നു. 50 ഓളം പേർക്കായി തിരച്ചിൽ തുടരുകയാണ്​. 32 വീടുകളാണ്​ ഇവിടെ മണ്ണിനടിയിലായത്​.

കൊങ്കൺ മേഖലയിലെ ഏഴു ജില്ലകളി​ൽ കനത്ത മഴ തുടരുകയാണ്​. ഇവിടെ മണ്ണിടിച്ചിലും പ്രളയവും മൂലം ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്​. 24 മണിക്കൂറിനിടെ മഹാബലേശ്വറിൽ 480 മില്ലീമീറ്റർ മഴയാണ്​ രേഖപ്പെടുത്തിയത്​. സമീപകാല ചരിത്രത്തിലെ ഏറ്റവും കൂടിയ കണക്കാണിതെന്ന്​ കാലാവസ്​ഥ വിഭാഗം അറിയിച്ചു.

അ​തേ​സ​മ​യം, സാം​ഗ്ലി ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ്ര​ദേ​ശ​വാ​സി​ക​ള്‍ ജാ​ഗ​രൂ​ക​രാ​യി​രി​ക്കു​ക​യാ​ണ്. നാ​ഷ​ണ​ല്‍ ഡി​സാ​സ്റ്റ​ര്‍ റെ​സ്‌​പോ​ണ്‍​സ് ഫോ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മുംബൈ, താ​നെ, ര​ത്‌​ന​ഗി​രി, പ​ൽ​ഘ​ർ, റാ​യ്ഗ​ഡ്, സ​ഹാ​റ, സാം​ഗ്ലി, സി​ന്ധു​ദു​ർ ന​ഗ​ർ, കോ​ലാ​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 26 ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker