IndiaNEWS

600 കോ​ടി​യു​മാ​യി ബി​.ജെ​.പി നേ​താ​ക്ക​ളാ​യ ‘ഹെ​ലി​ക്കോ​പ്റ്റ​ർ ബ്ര​ദേ​ഴ്സ്’ മുങ്ങി

ഒ​രു വ​ർ​ഷം കൊ​ണ്ട് പ​ണം ഇ​ര​ട്ടി​യാ​ക്കി ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി നി​ര​വ​ധി പേ​രു​ടെ പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു

ചെ​ന്നൈ: പ​ണം ഇ​ര​ട്ടി​പ്പി​ച്ച് ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് നി​ര​വ​ധി പേ​രി​ല്‍ നി​ന്നാ​യി 600 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി ബി​.ജെ​.പി നേ​താ​ക്ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ മു​ങ്ങി. ‘ഹെ​ലി​കോ​പ്റ്റ​ര്‍ ബ്ര​ദേ​ഴ്‌​സ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ത​മി​ഴ്‌​നാ​ട് തി​രു​വാ​രൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മ​രി​യൂ​ര്‍ രാ​മ​ദോ​സ് ഗ​ണേ​ഷ്, മ​രി​യൂ​ര്‍ രാ​മ​ദോ​സ് സ്വാ​മി​നാ​ഥ​ന്‍ എ​ന്നി​വ​രും കൂട്ടാളികളായ മ​റ്റു ര​ണ്ടു​പേ​രു​മാ​ണ് മു​ങ്ങി​യ​ത്.

2019ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത അ​ർ​ജു​ൻ ഏ​വി​യേ​ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​ടെ മ​റ​വി​ലാ​ണ് പ്ര​തി​ക​ൾ ത​ട്ടി​പ്പ് ആ​രം​ഭി​ച്ച​ത്. ഒ​രു വ​ർ​ഷം കൊ​ണ്ട് പ​ണം ഇ​ര​ട്ടി​യാ​ക്കി ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി നി​ര​വ​ധി പേ​രു​ടെ പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു.

ഇ​രു​വ​ര്‍​ക്കു​മെ​തി​രേ ഐ​.പി​.സി 406, 420, 120 (ബി) ​വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ത​ഞ്ചാ​വൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഗ​ണേ​ഷി​ന്‍റെ കു​ട്ടി​യു​ടെ പി​റ​ന്നാ​ളി​ന് സ്വ​ന്തം ഹെ​ലി​ക്കോ​പ്റ്റ​റി​ൽ​നി​ന്ന് പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തി​യ​തോ​ടെ​യാ​ണ് ഇ​രു​വ​രും :ഹെ​ലി​ക്കോ​പ്റ്റ​ർ ബ്ര​ദേ​ഴ്സ്’ എ​ന്ന് അ​റി​യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker