KeralaNEWS

അ​ന​ന്യ​​ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡോ​​​. അര്‍ജുന്‍ അശോകിനെ അ​​​ന്വേ​​​ഷ​​​ണസം​​​ഘം ഇന്ന് ചോ​​​ദ്യം ചെ​​​യ്യും; സ്വമേധയാ അന്വേഷണം പ്രഖ്യാപിച് ഐ.എം.എയും

“വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഞാന്‍ നേരിടുന്നത്. എന്റെ യോനി ഭാഗം ചെത്തിക്കളഞ്ഞതു പോലെയാണുള്ളത്. പച്ച മാസം പുറത്തേക്ക് തള്ളിനിൽക്കുന്നു. നമ്മുടെ കയ്യില്‍ ഒരു തുരങ്കുമുണ്ടാക്കിയാല്‍ എങ്ങനെ ഉണ്ടാവും. അതു പോലെ ഒരു അവസ്ഥയാണ്. യോനിയുമായി ഒരു സാമ്യമില്ലാത്ത അവസ്ഥ. എനിക്കിത് തുറന്നു പറയുന്നതിന് ഒരു മടിയുമില്ല. എനിക്ക് നീതി കിട്ടണം..."

കൊ​​​ച്ചി: റേഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ പ്രശസ്തയായിരുന്ന ട്രാ​​​ന്‍​സ്‌​​​ജെ​​​ന്‍​ഡ​​​ര്‍ ആ​​​ക്ടി​​​വി​​​സ്റ്റ് അ​​​ന​​​ന്യ​​​കു​​​മാ​​​രി ജീവനൊടുക്കിയ സം​​​ഭ​​​വ​​​ത്തി​​​ല്‍ കൊ​​​ച്ചി​​​ റിനൈ മെഡിസിറ്റിയിലെ ഡോ. അര്‍ജുന്‍ അശോകിനെ അ​​​ന്വേ​​​ഷ​​​ണസം​​​ഘം ഇന്ന് ചോ​​​ദ്യംചെ​​​യ്യും.

അ​​​ന​​​ന്യ​​​യു​​​ടെ പോ​​​സ്റ്റ്‌​​​മോ​​​ര്‍​ട്ട​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ല്‍​കി​​​യ വി​​​ദ​​​ഗ്ധ സം​​​ഘം ന​​​ല്‍​കി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ന്മേ​​​ലാ​​​ണ് ഡോ​​​ക്ട​​​റെ ചോ​​​ദ്യം​​ചെ​​​യ്യു​​​ന്നത്.
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോലീസ് സര്‍ജന്റെയും ഫോറന്‍സിക് വിദഗ്ധന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
അനന്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തുവന്നതിനെ തുടര്‍ന്നാണ് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തത്.

അതേസമയം ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അനന്യ ജീവനൊടുക്കിയ സംഭവത്തില്‍ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഡോ. റോയി എബ്രഹാം കള്ളുവേലില്‍ അധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷണം നടത്തുക.രണ്ട് സൈക്കാട്രിസ്റ്റുമാരും ഒരു സീനിയര്‍ പ്ലാസ്റ്റിക് സര്‍ജനും അടങ്ങുന്നതാണ് സമിതി.

അനന്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവ്‌ ഉണ്ടായിരുന്നു എന്ന്‌ പൊലീസിന്‌ ലഭിച്ച പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമായും പറയുന്നുണ്ട്. ഒരു വര്‍ഷം മുമ്പ്‌ നടന്ന ലിംഗമാറ്റ ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ മുറിവാണത്.
അനന്യയുടെ മരണം ആത്മഹത്യ തന്നെയെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം ശരിവയ്‌ക്കുന്നതാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചികിത്സയിൽ പിഴവുണ്ടായിട്ടുണ്ടെന്നു വ്യക്തമായ സാഹചര്യത്തിലാണ്, ഡോക്ടറെ ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കളമശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സന്തോഷ്‌ പറഞ്ഞു.
ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന് അനന്യ ‘ദ ക്യൂ’ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് അനന്യ വജയിനോപ്ലാസിസ് സര്‍ജറി ചെയ്തത്.
പാലാരിവട്ടത്തെ റിനൈ മെഡിസിറ്റിയില്‍ വെച്ച് പ്ലാസ്റ്റിക് സര്‍ജറി ഡിപ്പാര്‍ട്‌മെന്റ് ഡോ. അര്‍ജുന്‍ അശോക് ആണ് അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഇവര്‍ ചെയ്‌തെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു പരാതി. വളരെ കുറച്ചു സമയം മാത്രമേ തനിക്ക് എഴുന്നേറ്റുനില്‍ക്കാന്‍ കഴിയുന്നുള്ളു എന്നും ശാരീരിക പ്രശ്‌നങ്ങള്‍ ഏറെയുണ്ടെന്നും കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയായ അനന്യ പറഞ്ഞിരുന്നു.

അനന്യയുടെ വാക്കുകള്‍:

“വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഞാന്‍ നേരിടുന്നത്. എന്റെ യോനി ഭാഗം ചെത്തിക്കളഞ്ഞതു പോലെയാണുള്ളത്. പച്ച മാസം പുറത്തേക്ക് തള്ളിനിൽക്കുന്നു. നമ്മുടെ കയ്യില്‍ ഒരു തുരങ്കുമുണ്ടാക്കിയാല്‍ എങ്ങനെ ഉണ്ടാവും. അതു പോലെ ഒരു അവസ്ഥയാണ്. യോനിയുമായി ഒരു സാമ്യമില്ലാത്ത അവസ്ഥ. എനിക്കിത് തുറന്നു പറയുന്നതിന് ഒരു മടിയുമില്ല. എനിക്ക് നീതി കിട്ടണം.
എനിക്ക് ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം. ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പോലും പൈസ ഉണ്ടാവില്ല. ഇത്രയും അവശയായിട്ടും ഇതൊക്കെ തുറന്നു പറയുന്നത് എനിക്ക് ജീവിക്കണമെന്നുള്ളത് കൊണ്ടാണ്. സ്വകാര്യ ഭാഗത്ത് സഹിക്കാന്‍ വയ്യാത്ത വേദനയാണ്. കുറേ നേരം ഇരിക്കുമ്പോള്‍ വേദന വരുന്നത് മൂലം കൈ കുത്തിപ്പിടിച്ചാണ് ചിലപ്പോള്‍ ഇരിക്കുന്നത്…“

ഇത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടും റിനൈ ആശുപത്രിയും ഡോക്ടര്‍മാരും തന്റെ പ്രശ്‌നങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല. പകരം തന്റെ വായടിപ്പാക്കാനാണ് ശ്രമിച്ചതെന്നും അനന്യ അന്ന് വെളിപ്പെടുത്തി.
ശസ്ത്രക്രിയ നടത്തിയ ഡോ. അര്‍ജുന്‍ അശോകിന്റെ ഭാര്യയും റിനൈ ആശുപത്രിയിലെ തന്നെ ഡോക്ടറുമായ സുജ സുകുമാറിനെതിരെയും ആരോപണമുണ്ട്.

ട്രാന്‍സ് ജെന്‍ഡര്‍ വിഷയവുമായി ബന്ധപ്പെട്ട് ക്ലബ് ഹൗസില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയില്‍ താന്‍ സംസാരിക്കാന്‍ ശ്രമിക്കവെ ഇതില്‍ പങ്കെടുത്തിരുന്ന ഡോ. സുജ സുകുമാര്‍ തടഞ്ഞെന്നും അനന്യ അന്ന് ചൂണ്ടിക്കാട്ടി.

ആരോഗ്യ നില വീണ്ടെടുക്കാന്‍ മറ്റൊരു ആശുപത്രിയില്‍ പോയി ചികിത്സ നേടാന്‍ ശ്രമിച്ചെങ്കിലും ഇതിനും റിനൈ ആശുപത്രി അനുവദിച്ചില്ല. തന്നെ ചികിത്സിച്ചതിന്റെയും ശസ്ത്രക്രിയയുടെയും വിശദ മെഡിക്കല്‍ വിവരങ്ങള്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് അനന്യ ആരോപിച്ചിരുന്നു. ഒമ്പത് ദിവസം ഇതിനായി വിളിച്ചപ്പോഴും മോശമായ രീതിയിലാണ് സംസാരിച്ചതെന്നും ഈ ട്രാന്‍സ് യുവതി അന്ന് ചൂണ്ടിക്കാട്ടി.

താൻ 320 ഓളം ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തയാളാണെന്നാണ് ഡോ. അര്‍ജുന്‍ അശോക് അവകാശപ്പെടുന്നത്. എന്നാല്‍ ഇതു പോലെ നിരവധി പേര്‍ ഇതേ ആശുപത്രിയില്‍ വെച്ച് തെറ്റായ ശാസ്ത്രക്രിയക്ക് ഇരയായിട്ടുണ്ടെന്നാണ് ഉയരുന്ന ആരോപണം. ഇതേ ഡോക്ടറുടെ പിഴവ് മൂലം ഒരു ട്രാന്‍സ് ജെന്‍ഡറിന് മൂന്ന് തവണ സര്‍ജറി ചെയ്തിട്ടും ശരിയാവാതെ നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് അന്ന് അഭിമുഖത്തില്‍ അനന്യ വ്യക്തമാക്കിയിരുന്നു.
കൊല്ലം ജില്ലയാണ് അനന്യയുടെ സ്വദേശം. കൊച്ചിയിലെ ലുലുമാളിന് സമീപമുള്ള ഫ്ളാറ്റിലാണ് അനന്യ തൂങ്ങി മരിച്ചത്.

ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയ, അനുബന്ധ ആരോഗ്യസേവനങ്ങള്‍ എന്നിവയെ സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ നടന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. അനന്യകുമാരിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം.

നിലവില്‍ സ്വകാര്യ ആശുപത്രികളാണ് സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. ഇതിന് ഏകീകൃത മാനദണ്ഡം നിലവിലില്ല.
സര്‍ക്കാര്‍ മേഖലയില്‍ ഇത്തരം ശസ്ത്രക്രിയകളില്‍ പ്രാവീണ്യമുള്ള ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതും വിദഗ്ധ സമിതി പരിശോധിക്കും.

അതിനിടെ അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജ് ആത്മഹത്യ ചെയ്തു.
വൈറ്റില തൈക്കൂടത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ജിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. അനന്യയുടെ മരണത്തിനു ശേഷം ജിജു കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി. അനന്യയുടെ സംസ്‌കാരത്തിനുശേഷം കൊല്ലത്തുനിന്ന് മടങ്ങിയെത്തിയ ജിജു വൈറ്റിലയില്‍ സുഹൃത്തുക്കളുടെ വീട്ടില്‍ തങ്ങുകയായിരുന്നു.
അനന്യയും ജിജുവും ഒരുമിച്ചാണ് ഇടപ്പള്ളിയിലെ ഫ്ലാറ്റില്‍ കഴിഞ്ഞിരുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker