NEWS

കെഎസ്ആർടിസിക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പുരസ്കാരം

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പെട്രോളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച്‌ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സാക്ഷം (Sanrakshan Kshamta Mahotsav) ദേശീയ പുരസ്കാരം കെഎസ്‌ആര്‍ടിസിക്ക് ലഭിച്ചു.
3000 ബസുകളില്‍ കൂടുതല്‍ ഓപ്പറേറ്റ് ചെയ്യുന്ന സംസ്ഥാന ​ഗതാ​ഗത കോര്‍പ്പറേഷന്‍ ( റൂറല്‍ ) വിഭാ​ഗത്തില്‍ 2020- 21 വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇന്ധനക്ഷമതാ പുരോ​ഗതി കൈവരിച്ചതിനുള്ള ദേശീയ തലത്തിലുള്ള രണ്ടാം സ്ഥാനമാണ് കെഎസ്‌ആര്‍ടിസി കരസ്ഥമാക്കിയത്. 3 ലക്ഷം രൂപയും, ട്രോഫിയുമാണ് പുരസ്കാരം. അടുത്ത മാസം 11 ന് ന്യൂ ഡല്‍ഹിയില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിം​ഗ് പുരിയില്‍ നിന്നും പുരസ്കാരം കെഎസ്‌ആര്‍ടിസി ഏറ്റുവാങ്ങും.
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച്‌ അസോസിയേഷന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സംരക്ഷണത്തിനായി നടത്തുന്ന ബോധവത്കരണത്തിന്റെ ഭാ​ഗമായാണ് സംരക്ഷന്‍ ക്ഷമത മഹോത്സവ് അവാർഡുകൾ വിതരണം ചെയ്യുന്നത്.

Back to top button
error: