KeralaNEWS

കോൺവെന്റ് അധികൃതർ ദ്രോഹിക്കുന്നു; നിരാഹാരത്തിൽ സിസ്റ്റർ ലൂസി കളപ്പുര

കോൺവെന്റ് അധികൃതർ ദ്രോഹിക്കുന്നതിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് സിറ്റർ ലൂസി കളപ്പുര നിരാഹാര സമരം അനുഷ്ഠിക്കുന്നു. കാരക്കാമല കോൺവെന്റ് അധികൃതർ ദ്രോഹിക്കുന്നുവെന്ന് പോലീസിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നിരാഹാരം.

കോൺവെന്റിലെ റൂമിന് പുറത്തുള്ള വരാന്തയിലെ വൈദ്യുതി വിച്ഛേദിച്ചുവെന്നും സിസ്റ്റർ ലൂസി കളപ്പുര ആരോപിക്കുന്നു. കാരയ്ക്കമല എഫ്സിസിക്ക് മുൻപിലാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിസ്റ്റര്‍ ലൂസി വയനാട് കാരക്കാമലയിലെ മഠത്തില്‍ തിരിച്ചെത്തിയത്. സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ നിന്ന് ഇറക്കിവിടാന്‍ ഉത്തരവിടാനാവില്ലെന്ന് കോടതി ഉത്തരവ് ഇറക്കിയിരുന്നു. അതേസമയം മഠത്തില്‍ പൊലീസ് സുരക്ഷ നല്‍കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker