BooksTRENDING

അമൃതം മലയാളം മനോഹരം ആശ്ചര്യം’- ഭാഷാ പരിപോഷിണി ഡിജിറ്റൽ മാസിക തയ്യാറാ ക്കി അമൃത കൈരളി വിദ്യാഭവൻ

നെടുമങ്ങാട്: കുട്ടികളിൽ മാതൃഭാഷാ സ്നേഹം വളർത്തുക, സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി അമൃത കൈരളി വിദ്യാഭവൻ സീനിയർ സെക്കൻ്ററി സ്കൂളിൽ ഡിജിറ്റൽ മാസിക തയ്യാറാക്കി. ‘അമൃതം മലയാളം മനോഹരം ആശ്ചര്യം’ എന്ന മാസികയിൽ ഭാഷയും വ്യാകരണവും, മലയാള ഭാഷോത്പത്തി, മലയാളത്തിന് മറ്റ് ഭാഷകളുമായുള്ള ബന്ധം, സാഹിത്യകാരന്മാരും കൃതികളും, സാഹിത്യ പ്രശ്നോത്തരി തുടങ്ങിയ സ്ഥിരം പംക്തികളും സാഹിത്യകാരന്മാരുടെ ലേഖനങ്ങളും കുട്ടികളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങിയവയും ഉൾപ്പെടുന്നു.

മലയാള ഭാഷയെ സ്നേഹിക്കുന്നവർക്ക് ഒരു വഴികാട്ടിയാകുക എന്ന സന്ദേശം കുട്ടികളിലൂടെ പൊതു സമൂഹത്തിന് നൽകുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു മലയാളം മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നതെന്ന് സ്കൂൾ മാനേജർ ജി. എസ്. സജികുമാർ പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽ സിന്ധു.എസ് , അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് മാസികയുടെ പ്രസിദ്ധീകരണം നിർവ്വഹിച്ചിരിക്കുന്നത്. എല്ലാമാസവും ഇതിൻ്റെ പ്രസിദ്ധീകരണം ഉണ്ടായിരിക്കുന്നതാണ്

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker