NewsThen Special

തിരുവോണത്തെ വരവേറ്റു കൊണ്ട് നാളെ പിള്ളേരോണം

കുട്ടികള്‍ക്കു വേണ്ടിയുള്ള ഓണാഘോഷമാണ് പിള്ളേരോണം. ഈ ദിവസം കുട്ടികളെ കോടി ഉടുപ്പിക്കും. മുറ്റത്തെ മാവിൻകൊമ്പിൽ ഊഞ്ഞാലിടും. തൊടിയിലെ പൂക്കളിറുത്ത് ചെറിയ പൂക്കളമൊരുക്കും. കൂട്ടുചേർന്നുള്ള കളികളും കുട്ടികൾക്കായി വിഭവസമൃദ്ധമായ സദ്യയമുണ്ടാകും

ഗൃഹാതുരത്വത്തിൻ്റെ സൗരഭ്യമാർന്ന ഓർമകളുമായി പിള്ളേരോണം എത്തുന്നു. കർക്കടകത്തിലെ തിരുവോണം നാളാണ് പിള്ളേരോണമായി ആഘോഷിക്കുന്നത്.

ഈ വർഷത്തെ പിള്ളേരോണം 2021 ജൂലൈ 25നാണ്, നാളെ. പിള്ളേരോണം കൊണ്ടാടിവരുന്നത് കര്‍ക്കടക മാസത്തിലെ തിരുവോണം നാളിലാണ്. പൊന്നിൽ ചിങ്ങത്തിലെ തിരുവോണത്തിൻ്റെ ഒരു കൊച്ചുപതിപ്പാണെങ്കിലും പൂക്കളവും ഓണപ്പുടവയും ഈ ദിവസം ഉണ്ടാകാറില്ല. എന്നാൽ ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന വിധമുള്ള സദ്യ പിള്ളേരോണത്തിന്‍റെ പ്രത്യേകതയാണ്. കുട്ടികള്‍ക്കു വേണ്ടിയുള്ള ഓണാഘോഷമാണ് പിള്ളേരോണം.
ഈ ദിവസം കുട്ടികളെ കോടി ഉടുപ്പിക്കും. മുറ്റത്തെ മാവിൻകൊമ്പിൽ ഊഞ്ഞാലിടും. തൊടിയിലെ പൂക്കളിറുത്ത് ചെറിയ പൂക്കളമൊരുക്കും. കൂട്ടുചേർന്നുള്ള കളികളും കുട്ടികൾക്കായി വിഭവസമൃദ്ധമായ സദ്യയമുണ്ടാകും. പിന്നീടുള്ള 27 ദിവസം കഴിഞ്ഞാൽ തിരുവോണ നാളായി.
മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് പിള്ളേരോണം കൂടുതലായും ആഘോഷിച്ചു വരുന്നത്.

കര്‍ക്കടക മാസത്തിൽ വാമനൻ്റെ ഓര്‍മ്മക്കായി വൈഷ്ണവര്‍ ആയിരുന്നു പിള്ളേരോണം ആഘോഷിച്ച് തുടങ്ങിയത്. പണ്ട് സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായിൽ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു എന്നും പറയപ്പെടുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker