KeralaNEWS

ഇനി മുതല്‍ കൊവിഡ് പ്രതിദിന കണക്കുകള്‍ ഇല്ല

തീരുമാനം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിൽ

ഇനി മുതല്‍ കൊവിഡ് ദിവസ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. രണ്ട് വര്‍ഷം മുന്‍പ് കൊവിഡ് വ്യാപകമായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ രോഗബാധയുടെ ദിവസ കണക്കുകള്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയത്.സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളും കഴിഞ്ഞദിവസം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കുന്നതും അവസാനിപ്പിച്ചിരുന്നു. എന്നാല്‍ മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം.

ഇന്നലെ സംസ്ഥാനത്ത് 223 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇടുക്കി, വയനാട് ജില്ലകളില്‍ നാല് കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. 2211 പേര്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

 

Back to top button
error: