KeralaNEWS

ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; മീരാബായ് ചാനുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ നേടി തന്ന മീരാബായ് ചാനുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. വനിതകളുടെ വെയിറ്റ് ലിഫ്റ്റിങ് വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ മീരാബായ് ചാനുവിന് അഭിനന്ദനങ്ങള്‍. ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ചാനു നേടിയത്. മീരാബായ് ചാനുവിന്റെ വിജയം ഒളിമ്പിക്‌സില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്ത്യയ്ക്ക് പ്രചോദനമാകട്ടെ.. മുഖ്യമന്ത്രി കുറിച്ചു.

വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം വെയിറ്റ് ലിഫ്റ്റിങ്ങിനാണ് ചാനു മെഡല്‍ സ്വന്തമാക്കിയത്.സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും മികച്ച പ്രകടനമാണ് ചാനു പുറത്തെടുത്തത്. സ്‌നാച്ചില്‍ 87 കിലോ ഭാരമുയര്‍ത്തി. വെയിറ്റ് ലിഫ്റ്റിങ്ങില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്.

ഷൂട്ടിംഗില്‍ ഇന്ത്യയുടെ തുടക്കം നിരാശയോടെയായി. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ ഇളവേനില്‍ വാളരിവന്‍ 16 ഉം അപുര്‍വി ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ വിജയിച്ച് ടോക്കിയോ ഒളിംപിക്സിലെ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി. ചൈനയുടെ യാങ് കിയാന്‍ സ്വര്‍ണവും റഷ്യന്‍ താരം വെള്ളിയും സ്വിസ് താരം വെങ്കലവും നേടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker