KeralaNEWS

പിണറായി വിജയന്റെ ഫോട്ടോ പതിപ്പിച്ച ഫളക്‌സിനെ പരിഹസിച്ച് വി.ടി ബല്‍റാം

മലപ്പുറം: ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ളക്സിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലാണ് പിണറായി വിജയന്റെ ഫോട്ടോ പതിപ്പിച്ച ഫ്‌ളക്‌സ് വെച്ചിരുന്നത്. മുഖ്യമന്ത്രിയെ ‘പച്ചരി വിജയന്‍’ എന്നാണ് ഫെയ്സ്ബുക്ക് കുറിപ്പില്‍ ബല്‍റാം പരാമര്‍ശിച്ചിരിക്കുന്നത്.

‘രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍.’, ഫ്ളക്സ് ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിപ്പ് എഴുതിയിരിക്കുന്നത്.

പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നില്‍ കാണിക്കവഞ്ചിക്കു സമീപം സ്ഥാപിച്ച ഫ്ളക്സിലെ ‘ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു.’ എന്ന വരികളെയാണ് ബല്‍റാം പരിഹസിച്ചത്.

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker