Movie

ടൊവിനോ നായകനാകുന്ന മിന്നല്‍ മുരളിയുടെ ചിത്രീകരണം നാട്ടുകാര്‍ തടഞ്ഞു

ടൊവിനോ നായകനാകുന്ന ചിത്രം മിന്നൽ മുരളിയുടെ ഷൂട്ടിങ് നാട്ടുകാർ നിർത്തിവയ്പ്പിച്ചു. തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന് കൊണ്ടിരുന്നത് . ഡി കാറ്റഗറിയിൽ ഉള്ള പഞ്ചായത്തിൽ ഷൂട്ടിങ് അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്.

എന്നാൽ ഷൂട്ടിങ്ങിന് കലക്ടറുടെ അനുമതി ഉണ്ടെന്ന് സിനിമക്കാർ പറഞ്ഞു . പ്രദേശത്ത് സംഘർഷത്തെ തുടർന്ന് തൊടുപുഴ പൊലീസ് സ്ഥലത്തെത്തി ഷൂട്ടിങ് നിർത്തിവയ്പ്പിച്ചു. സിനിമ ചിത്രീകരണത്തിന് കഴിഞ്ഞ ദിവസമാണ് സർക്കാർ അനുമതി നൽകിയത്. തുടർന്നാണ് മിന്നൽ മുരളിയുടെ ചിത്രീകരണം പുനരാരംഭിച്ചത്.

ഗോദയ്ക്ക് ശേഷം ബേസിലും ടൊവിനോയും ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ചിത്രത്തിൽ അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയായാണ് ടൊവിനോ വോഷമിടുന്നത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം ബി​ഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker