Big BreakingIndiaNEWS

ടോക്കിയോ ഒളിമ്പിക്‌സില്‍ ആദ്യ മെഡല്‍ നേടിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ടോക്കിയോ ഒളിമ്പിക്‌സില്‍ ആദ്യമെഡല്‍ നേടിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മീരാബായ് ചാനുവിന്റെ വെള്ളിമെഡല്‍ നേട്ടത്തിലൂടെ രാജ്യം സന്തോഷിക്കുന്നു. ഈ നേട്ടം ഇന്ത്യക്കാര്‍ക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.

ചാനുവിന്റെ വിജയം ഓരോ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്നതാണ്. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം പുറത്തെടുത്ത ചാനു 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. സ്നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു.

അത്യന്തം ആവേശകരമായ പ്രകടനമാണ് മീരാബായ് ചാനു കാഴ്ചവച്ചത്. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരിയാണ് മീരാബായ്. ക്ലീന്‍ ആന്റ് ജര്‍ക്കില്‍ ലോക റെക്കോര്‍ഡിന് ഉടമയാണ്.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker