LIFEMovie

സ്‍പെഷ്യല്‍ ചിക്കൻ കറിയുമായി മോഹന്‍ലാല്‍; കുക്കിങ് വീഡിയോ വൈറല്‍

ലാലേട്ടൻ മികച്ച അഭിനേതാവ് മാത്രമല്ല നല്ല പാചകക്കാരൻ കൂടിയാണ് എന്ന്‌ മലയാളികൾക്കെല്ലാം അറിയാം. മോഹൻലാലിന്റെ പാചക വീഡിയോകൾ പ്രസിദ്ധമാണ് താനും. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് വീട്ടുകാര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തത് താൻ ഏറെ ആസ്വദിച്ചിരുന്നുവെന്ന് മോഹൻലാല്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഒരു സ്‍പെഷ്യല്‍ ചിക്കൻ കറിയുടെ റെസിപ്പിയുമായി എത്തിയിരിക്കുകയാണ് മോഹൻലാല്‍. അധികം മസാലയൊന്നുമില്ലാത്ത ഒരു സ്‍പെഷല്‍ ചിക്കൻ എന്നാണ് വീഡിയോയുടെ തുടക്കത്തില്‍ മോഹൻലാല്‍ പറയുന്നത്. വെള്ളം ഉപയോഗിക്കാതെയാണ് മോഹൻലാല്‍ ചിക്കൻ പാചകം ചെയ്യുന്നത്. ഏറ്റവും ഒടുവില്‍ ഭാര്യ സുചിത്ര മോഹൻലാലിന്റെ ചിക്കൻ കറി രുചിച്ചുനോക്കുന്നതും വീഡിയോയില്‍ കാണാം.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് മോഹൻലാലിന്റേതായി ഇപോള്‍ ചിത്രീകരണം നടക്കുന്ന സിനിമ.ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.പൃഥ്വിരാജ് സിനിമയില്‍ മുഴുനീള കഥാപാത്രവുമായി എത്തുന്നു. മോഹൻലാലിന്റെ മാനറിസങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു തമാശ ചിത്രമായിരിക്കും ഇത്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker