NewsThen Special

വീണ്ടും കോടികളുടെ തിമിംഗല ഛർദി പിടികൂടി

 

വിപണിയിൽ അഞ്ചു കോടി രൂപ വില മതിക്കുന്ന അഞ്ചു കിലോ തിമിംഗില ഛർദി (ആംബർഗ്രിസ്) യുമായി മൂന്നാർ സ്വദേശിയടക്കം അഞ്ചു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു. പഴയ മൂന്നാർ സ്വദേശി മുനിയസ്വാമി (48), ഇയാളുടെ സഹോദരൻ തമിഴ്നാട് വത്തലഗുണ്ഡിൽ താമസിക്കുന്ന മുരുകൻ (42), വത്തലഗുണ്ട് സ്വദേശി രവികുമാർ (40), തേനി എരുമചോല സ്വദേശി വേൽമുരുകൻ (43), തേനി കല്ലാർ സ്വദേശി സേതു (21) എന്നിവരാണ് പിടിയിലായത്.

തമിഴ്നാട് സ്വദേശികളുടെ നേതൃത്വത്തിൽ മൂന്നാറിൽ ആംബർഗ്രിസ് കൈമാറാൻ ശ്രമിക്കുന്നതായ രഹസ്യവിവരം വനംവകുപ്പ് വിജിലൻസ് വിഭാഗത്തിന് ലഭിച്ചിരുന്നു. ഇതെത്തുടർന്ന് വിജിലൻസ് സംഘവും മൂന്നാർ റെയ്ഞ്ചറുടെ നേതൃത്വത്തിലുള്ള സംഘവും നടത്തിയ പരിശോധനയിലാണ് പഴയ മൂന്നാറിലെ ലോഡ്ജിൽനിന്നു വെള്ളിയാഴ്ച വൈകീട്ട് ഇവരെ പിടികൂടിയത്.

ഇവരിൽനിന്നു പിടിച്ചെടുത്ത ആംബർഗ്രിസ് പെർഫ്യൂം നിർമാണത്തിനും വിദേശമദ്യ നിർമാണത്തിനുമാണ് ഉപയോഗിക്കുന്നത്. ആംബർഗ്രിസ് ലഭിച്ചത് എവിടെനിന്നെന്നും ആർക്കാണ് കൈമാറാൻ കൊണ്ടുവന്നതെന്നും അറിയാൻ ഇവരെ ചോദ്യം ചെയ്തു വരികയാണ്.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker