IndiaNEWS

സെപ്റ്റംബറില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങാം: എയിംസ് മേധാവി

രാജ്യത്തെ കുട്ടികള്‍ക്ക് സെപ്റ്റംബറോടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിത്തുടങ്ങാമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കുട്ടികള്‍ക്കായുള്ള ഫൈസര്‍, കോവാക്‌സിന്‍, സൈഡസ് വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

42 കോടി ഡോസുകള്‍ രാജ്യത്താകമാനം ഇതുവരെ വിതരണം ചെയ്തുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. 12 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സൈഡസ് വാക്‌സിന്‍ നല്‍കി സെപ്റ്റംബറോടെ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ സംബന്ധിച്ച ദേശീയ വിദഗ്ദ്ധ സംഘത്തിന്റെ തലവന്‍ ഡോ. എന്‍.കെ അറോറ നേരത്തെ പറഞ്ഞിരുന്നു. ന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഈ വര്‍ഷം അവസാനത്തോടെ മുതിര്‍ന്നവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കാനാണ് ശ്രമം.

അതേസമയം, സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള 50 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്‌സിന്‍ നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 1.77 കോടിയിലധികം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker