KeralaNEWS

സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു; 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇടുക്കിയില്‍ രാത്രിയാത്രയ്ക്ക്‌ നിരോധനം

സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു. 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് ഇടിയോട് കൂടിയ ശക്തമായ മഴ തുടരുന്നു. ഇതേ തുടര്‍ന്ന് നെയ്യാര്‍, കരമന, കിള്ളിയാറുകളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് പരക്കെ മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലപ്പുറം ജില്ലയുടെ മലയോര മേഖലയില്‍ പുഴകള്‍ കരകവിഞ്ഞതോടെ 15 കുടുംബങ്ങളെയും 8 ഇതര സംസ്ഥാന തൊഴിലാളികളെയും മാറ്റിപ്പാര്‍പ്പിച്ചു.

അതേസമയം, ഇടുക്കിയിലും മഴ ശക്തമാണ്. മൂന്നാറില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ജില്ലയില്‍ ഇന്നും നാളെയും രാത്രിയാത്രയ്ക്കു നിരോധനം ഏര്‍പ്പെടുത്തി. ഉടുമ്പന്‍ചോലയില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു. നാല് വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വ്യാപക കൃഷിനാശമുണ്ടായി. നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് മലങ്കര, കല്ലാര്‍ക്കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.

ചാലിയാറിന്റെയും പോഷകനദികളുടെയും വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതാണ് പുഴകളില്‍ ജലനിരപ്പ് ഉയരാനുള്ള കാരണം. അട്ടപ്പാടിയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കോഴിക്കോടിന്റ മലയോര മേഖലയില്‍ മഴ തുടരുന്നു. ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker