KeralaNEWS

മാലിന്യ സംസ്‌ക്കരണത്തിനു മാതൃകയായി റാന്നി താലൂക്ക് ആശുപത്രി, 80 ലക്ഷത്തിന്റെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്

ആശുപത്രിയിലെ ശുചിമുറിയിലെയും മറ്റും മലിനജലം പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിക്കുന്നതാണ് സംവിധാനം

105 കിടക്കകളുള്ള റാന്നി താലൂക്ക് ആശുപത്രിയില്‍ 240 കിടക്കകള്‍ക്കുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്.

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച മലിനജല, മാലിന്യ നിര്‍മാര്‍ജന സംവിധാനമുള്ളത് റാന്നി താലൂക്ക് ആശുപത്രിയിലാണ്. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് 80 ലക്ഷത്തോളം രൂപ ചിലവഴിച്ച് പ്ലാന്റ് സ്ഥാപിച്ചത്. ആശുപത്രിയിലെ ശുചിമുറിയിലെയും മറ്റും മലിനജലം പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിക്കുന്നതാണ് സംവിധാനം. ദാഹജലമായി ഉപയോഗിക്കാനാകുന്ന വിധത്തില്‍ മൂന്ന് ഘട്ടങ്ങളിലായാണ് ശുദ്ധീകരണം. ഒന്നാം ഘട്ടത്തില്‍ സംഭരണയിയില്‍ മലിനജലം ശേഖരിച്ച് മണിക്കൂറുകള്‍ നിളുന്ന ശുദ്ധീകരണ പ്രക്രിയ നടത്തും. രണ്ടാം ഘട്ടത്തില്‍ മാലിന്യം പൂര്‍ണമായും നീക്കും. തുടര്‍ന്ന് ഫ്‌ളഷ് സംഭരണിയില്‍ എത്തിക്കും. വീണ്ടും ശുദ്ധീകരണ പ്രക്രിയ തുടരും. കൂടുതലായി വരുന്ന വെള്ളം ടാങ്കില്‍ എത്തിച്ച് മണ്ണിനടിയിലേയ്ക്ക് ലയിപ്പിക്കും. ശുദ്ധീകരിച്ച വെള്ളം വാഹനം കഴുകാനും ചെടികള്‍ നനയ്ക്കാനും ഉപയോഗിക്കാമെങ്കിലും മണ്ണിനടിയിലേയ്ക്ക് വിടുകയാണ് ചെയ്യുന്നത്.
ആശുപത്രിയിലെ മറ്റ് മാലിന്യങ്ങള്‍ പാലക്കാട് പ്ലാന്റില്‍ എത്തിച്ച് കത്തിച്ചു കളയുന്നു. ഇതിന് നിശ്ചിത തുക നല്‍കുന്നുണ്ട്. കൂടാതെ പേപ്പര്‍, കരിയില, ഇല എന്നിവ കത്തിച്ചു കളയുന്നതിന് ഒ. പി ബ്ലോക്കിന് മൃകളില്‍ ഇന്‍സിനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് മലിനജല, മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കുറ്റമറ്റ രീതിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡും ആശുപത്രിക്ക് ലഭിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker