KeralaNEWS

ഭാരതപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; എറണാകുളം സ്വദേശി

തിരൂര്‍: കുറ്റിപ്പുറം പാലത്തില്‍നിന്ന് ഭാരതപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം ഇടപ്പള്ളി ലുലു മാളിന് സമീപത്തെ മെഹബൂബിന്റെ മകന്‍ മിലന്‍ മെഹബൂബിന്റെ (28) മൃതദേഹമാണ് പുറത്തൂരില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ പുറത്തൂര്‍ കളൂര്‍ എ.വി.എസ് കടവിന് സമീപം മൃതദേഹം പുഴയില്‍ ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് മണല്‍ തൊഴിലാളികള്‍ കരയിലേക്ക് എടുത്തു. പൊലീസ് സ്ഥലത്തെത്തി നടത്തി പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ബുധനാഴ്ച വൈകീട്ടാണ് യുവാവ് കുറ്റിപ്പുറം പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. പുഴയിലേക്ക് ചാടിയ സ്ഥലത്തുനിന്ന് ലഭിച്ച ബാഗില്‍ മിലന്റെ പാസ്‌പോര്‍ട്ട് അടക്കം നിരവധി രേഖകള്‍ ലഭിച്ചിരുന്നതിനാല്‍ പൊലീസ് ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം യുവാവിനായി പുഴയില്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ദേശീയ ദുരന്തനിവാരണ സേന, തിരൂര്‍, പൊന്നാനി ഫയര്‍ഫോഴ്‌സ് യൂനിറ്റ് ഉദ്യോഗസ്ഥര്‍, പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് ദിവസമായി തിരച്ചില്‍ നടത്തിയത്.

ഇതിനിടെയാണ് വെള്ളിയാഴ്ച രാവിലെ പുറത്തൂരില്‍ മൃതദേഹം കണ്ടെത്തിയത്. തിരൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker