KeralaNEWS

സ്വര്‍ണം കൈക്കലാക്കിയ ശേഷം ഗാര്‍ഹിക പീഡനം; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്​റ്റില്‍

ബേപ്പൂര്‍: സ്വര്‍ണം കൈക്കലാക്കിയ ശേഷം ഗാര്‍ഹിക പീഡനത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തൃശൂര്‍ പുതുക്കാട് മുപ്ലിയം റോഡില്‍ ചാക്കോച്ചിറ പൂനൂര്‍ കളരിക്കല്‍ ശെല്‍വരാജിന്റെ മകന്‍ ‘ഉഷസ്സി’ല്‍ പി.കെ. അശ്വിന്‍ രാജാണ് (30) അറസ്റ്റിലായത്. നേരത്തേ ബേപ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അബൂദബിയില്‍നിന്ന് ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് പ്രതി പിടിയിലായത്.

വിവാഹ സമയത്ത് യുവതിക്ക് 120 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. എന്നാല്‍ ഒരാഴ്ചക്കകംതന്നെ യുവതിയുടെ സമ്മതം കൂടാതെ മുഴുവന്‍ സ്വര്‍ണവും അശ്വിന്‍രാജ് തന്റെ മാതാവിന്റെയും പിതാവിന്റെയും പേരിലുള്ള ബാങ്ക് ലോക്കറിലേക്ക് മാറ്റുകയായിരുന്നു.

പിന്നീട് ഒരു മാസത്തിനു ശേഷം ഭര്‍ത്താവ് യു.എ.ഇയിലേക്ക് പോയി. ഇതിനു ശേഷവും ഭര്‍തൃവീട്ടില്‍ ഭര്‍തൃമാതാവ് ഉഷാകുമാരി, പിതാവ് ശെല്‍വരാജ്, സഹോദരന്‍ അനശ്വര്‍ രാജ് എന്നിവര്‍ ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു.

ഇതോടെ 2019 നവംബറില്‍ യുവതിയെ പിതാവ് ബേപ്പൂരിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നു. തുടര്‍ന്നാണ് ബേപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി തൃശൂരിലെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ആഭരണങ്ങള്‍ കണ്ടെത്തിയില്ല. അതേസമയം, മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ അശ്വിന്‍ രാജിന് ജാമ്യം ലഭിച്ചു.

2019 ഏപ്രില്‍ 20നാണ് അല്‍ഐനില്‍ എന്‍ജിനീയറായ അശ്വിന്‍ രാജ് ബേപ്പൂര്‍ ഷാജി ടാക്കീസിന് മുന്‍വശം ‘പൗര്‍ണമി’യില്‍ റിട്ട. ഐ.ബി അസി.ഡയറക്ടര്‍ എം. ആനന്ദകുമാറിന്റെ മകള്‍ അഞ്ജനയെ വിവാഹം ചെയ്തത്. എം.കോം ബിരുദധാരിയാണ് അഞ്ജന.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker