IndiaNEWS

കുഞ്ഞുവേണമെന്ന് ഭാര്യ; ബീജമെടുത്തതിന് പിന്നാലെ കോവിഡ് രോഗിയായ ഭര്‍ത്താവ് മരിച്ചു

അഹമ്മദാബാദ്: കുഞ്ഞിനെ വേണമെന്ന് ഭാര്യ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ ബീജമെടുപ്പിന് വിധേയനായ കോവിഡ് രോഗി മരിച്ചു. ഭാര്യയുടെ ആവശ്യപ്രകാരം ഭാവിയില്‍ കൃത്രിമഗര്‍ഭധാരണത്തിനായാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ബീജം ശേഖരിച്ചത്. അടുത്തദിവസംതന്നെ ഇദ്ദേഹം മരണമടഞ്ഞു. വഡോദര സ്റ്റെര്‍ലിങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 32-കാരനാണ് കഴിഞ്ഞദിവസം മരിച്ചത്. ന്യുമോണിയ രൂക്ഷമായി അവയവങ്ങള്‍ തകരാറിലായതിനാല്‍ വെന്റിലേറ്ററിലായിരുന്നു.ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.മേയ് 10നാണ് യുവതിയുടെ ഭര്‍ത്താവായ 32കാരന് കോവിഡ് ബാധിച്ചത്. 24 മണിക്കൂറിനുള്ളില്‍ ഇദ്ദേഹം മരണപ്പെട്ടേക്കുമെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.

മരണത്തിലേക്ക് നീങ്ങുന്ന ഭര്‍ത്താവിന്റെ രക്തത്തിലുള്ള കുഞ്ഞിനെ കൃത്രിമരീതിയില്‍ ഗര്‍ഭം ധരിക്കണമെന്നായിരുന്നു യുവതിയുടെ ആഗ്രഹം. ആശുപത്രി അധികൃതരോട് ഇവര്‍ ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍, ഭര്‍ത്താവ് അബോധാവസ്ഥയിലായതിനാല്‍ കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ബീജം ശേഖരിക്കാനാകൂവെന്ന് ഡോക്ടര്‍മാര്‍ ഇവരെ അറിയിച്ചു. തുടര്‍ന്ന് ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് അബോധാവസ്ഥയിലായതിനാല്‍ അദ്ദേഹത്തില്‍ നിന്ന് അനുമതി നേടുക അസാധ്യമാണെന്ന് വിലയിരുത്തിയ കോടതി, സാഹചര്യത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് കൃത്രിമമാര്‍ഗത്തിലൂടെ ബീജം ശേഖരിക്കാന്‍ ആശുപത്രിക്ക് ഇടക്കാല അനുവാദം നല്‍കുകയായിരുന്നു. മെഡിക്കല്‍ ഉപദേശം ലഭിക്കുംവരെ ഇത് സുരക്ഷിതമായി സൂക്ഷിച്ചുവെക്കാനും കോടതി നിര്‍ദേശിച്ചു.അടിയന്തര സാഹചര്യത്തിലാണ് ഇടക്കാല അനുമതി നല്‍കിയതെന്നും ഹര്‍ജി 23ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, യുവാവിന്റെ ബീജം ബുധനാഴ്ച ആശുപത്രിയില്‍ ശേഖരിച്ചതായി യുവതിയുടെ അഭിഭാഷകന്‍ നിലായ് പട്ടേല്‍ അറിയിച്ചു. ബീജം ശേഖരിച്ച് കൃത്രിമ ഗര്‍ഭധാരണത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. യുവാവിന് ജീവിതത്തിലേക്ക് തിരിച്ചുവരല്‍ ഇനി അസാധ്യമാണെന്നും അനുമതി നല്‍കാന്‍ അദ്ദേഹത്തിനാവില്ലെന്നതിനാലാണ് കോടതി നിര്‍ദേശം ആവശ്യമായി വന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

2020 ഒക്ടോബറില്‍ വിവാഹം ചെയ്ത ദമ്പതികള്‍ കാനഡയിലായിരുന്നു താമസം. തുടര്‍ന്ന്
യുവാവിന്റെ പിതാവിന് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഇവര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്നാണ് യുവാവിന് കോവിഡ് ബാധിച്ച്ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker