IndiaNEWS

ലിംഗമാറ്റ ശസ്ത്രക്രിയക്ക് പൊതു മാനദണ്ഡം ഉണ്ടാക്കാൻ തീരുമാനം,മന്ത്രി ഡോ.ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി

സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയക്ക് പൊതു മാനദണ്ഡം ഉണ്ടാക്കാൻ തീരുമാനമായി.
അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹം നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സാമൂഹ്യനീതി വകുപ്പ് മന്ത്രിഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് വിളിച്ച് ചേർത്ത യോഗത്തിലാണ് പുതിയ തീരുമാനം.ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയകൾ, അനുബന്ധമായ ആരോഗ്യസേവനങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകുന്നതിന്വിദഗ്ധ സമിതി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. SOGIESC Sexual orientation and Gender Identtiy, പാഠ്യപദ്ധതികളിലും അധ്യാപക വിദ്യാർത്ഥികളുടെ കരിക്കുലത്തിലും ഉൾപ്പെടുത്തുന്നത് പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടും.

നിലവിൽ സ്വകാര്യ മേഖലയിലെ ആശുപത്രികൾ മുഖേനയാണ് സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയകൾ നടന്നു വരുന്നത്. ഇതിൽ ചികിത്സാ രീതികൾ, ചികിത്സ ചിലവ്, തുടർചികിത്സ, ഗുണനിലവാരം എന്നിവ സംബന്ധിച്ച് ഒരു ഏകീകൃത മാനദണ്ഡം നിലവിലുള്ളതായി കാണുന്നില്ലെന്ന് യോഗം വിലയിരുത്തി.

ഇത് ചില വ്യക്തികളിൽ പലതരത്തിലുള്ള ആരോഗ്യ മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ സർക്കാർ മേഖലയിൽ ഇത്തരം ശസ്ത്രക്രിയകളിൽ പ്രാവീണ്യമുള്ള ഡോക്ടർമാർക്ക് വിദഗ്ധ പരിശീലനം നൽകി ശസ്ത്രക്രിയകൾ നടത്തുന്നത് സംബന്ധിച്ചും, ലിംഗമാറ്റ ശസ്ത്രക്രിയകൾ, അനുബന്ധമായ ആരോഗ്യസേവനങ്ങൾ തുടങ്ങിയവ ട്രാൻജൻഡർ സമൂഹത്തിന് ഏറ്റവും അനുകൂലമായ രീതിയിൽ ലഭ്യമാക്കുന്നതിന് സാഹചര്യങ്ങൾ സൃഷ്ടിച്ച് എടുക്കുന്നതിനും സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും വിദഗ്ധ സമിതി പരിശോധിക്കേണ്ടതാണെന്ന് യോഗം തീരുമാനിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker