Big Breaking

മുന്നേറ്റത്തിന്റെ പ്രതീകമായിരുന്നു ഭാഗീരഥിയമ്മ; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

106ാം വയസില്‍ നാലാം ക്ലാസ് തുല്യതപരീക്ഷ എഴുതി പാസായി വാര്‍ത്തകളില്‍ ഇടംപിടിച്ച അക്ഷര മുത്തശ്ശി കൊല്ലം സ്വദേശിനി ഭാഗീരഥി അമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

മുന്നേറ്റത്തിന്റെയും പ്രതീകമായി നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നു നിന്ന പ്രചോദനദായകമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഭാഗീരഥിയമ്മ. നാരീശക്തി പുരസ്‌കാര ജേതാവ് കൂടിയായ ഭാഗീരഥിയമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശാരീരിക അവശതകളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി പ്രാകുളത്തെ വസതിയില്‍ വെച്ചായിരുന്നു ഭാഗീരഥി അമ്മ അന്തരിച്ചത്.

സംസ്ഥാന സാക്ഷരതാമിഷന്റെ നാലാതരം തുല്യത പരീക്ഷയെഴുതിയാണ് തൃക്കരുവ പ്രാക്കുളം നമ്പാളിയഴികത്ത് തെക്കതില്‍ ഭാഗീരഥി അമ്മ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കീബാത്തില്‍ ഭാഗീരഥി അമ്മയെ കുറിച്ച് പരാമര്‍ശിക്കുകയും അഭിനന്ദിക്കുയും ചെയ്തിരിന്നു. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ നാരീശക്തി പുരസ്‌കാരം നല്‍കി ഭാഗീരഥി അമ്മയെ ആദരിച്ചിരുന്നു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്നാണ് വിവരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker