CrimeNEWS

ജീന്‍സ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ചു; ബന്ധുക്കളുടെ മര്‍ദനമേറ്റു പെണ്‍കുട്ടി മരിച്ചു

ലഖ്‌നൗ: ജീന്‍സ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ മര്‍ദിച്ചു. മര്‍ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു. ദേവ്‌രിയയിലാണ് സംഭവം നടക്കുന്നത്. സവെര്‍ജി ഖാര്‍ഗ് ഗ്രാമത്തില്‍ നിന്നുള്ള 17 കാരിയാണ് കെല്ലപ്പെട്ടത്.

പെണ്‍കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞു. പോസ്റ്റുമാര്‍ട്ടത്തില്‍ പെണ്‍കുട്ടിയുടെ തലയില്‍ പരിക്കുകളും തലയോട്ടിയില്‍ പൊട്ടലും സ്ഥിരീകരിച്ചിട്ടുണ്ട്. പാലത്തില്‍ നിന്ന് മൃതദേഹം ഉപേക്ഷിക്കാന്‍ കുടുംബം ശ്രമിച്ചതായും പോലീസ് പറഞ്ഞു. എന്നാല്‍ കുടുങ്ങിക്കിടന്ന മൃതദേഹം പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും ഉള്‍പ്പെടെ 10 പേര്‍ക്കെതിരേ കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. 201, 302 അടക്കമുള്ള വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് പോലീസിന് സംശയങ്ങളുണ്ട്.
ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker