MovieNEWS

മുസ്തഫയുമായുള്ള ബന്ധം സുരക്ഷിതം; ആരോപണത്തില്‍ പ്രതികരണവുമായി പ്രിയാ മണി

നടി പ്രിയാ മണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന ആരോപണത്തില്‍ പ്രതികരണവുമായി താരം രംഗത്ത്. മുസ്തഫയും താനും തമ്മിലുള്ള ബന്ധം സുരക്ഷിതമാണെന്ന് പ്രിയ പ്രതികരിച്ചു. ആശയവിനിമയമാണ് ബന്ധത്തിന്റെ താക്കോല്‍. ഞാനും മുസ്തഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍, ഇതുവരെ, ഞങ്ങളുടെ ബന്ധത്തില്‍ ഞങ്ങള്‍ വളരെയേറെ സുരക്ഷിതരാണ്, ഇപ്പോഴും അതേ. അദ്ദേഹം ഇപ്പോള്‍ യുഎസിലാണ്. അവിടെ ജോലി ചെയ്യുകയാണ്.

എല്ലാ ദിവസവും ഞങ്ങള്‍ പരസ്പരം സംസാരിക്കുമെന്നത് തീര്‍ച്ചപ്പെടുത്തിയതാണ്. എത്ര ജോലി തിരക്കായാലും സുഖമായിരിക്കുന്നവല്ലോ എന്ന് അന്വേഷിക്കാനെങ്കിലും ശ്രദ്ധിക്കും. അദ്ദേഹവുമതേ ഫ്രീ ആകുമ്പോള്‍ എന്നെ വിളിക്കും അല്ലെങ്കില്‍ സന്ദേശങ്ങള്‍ അയക്കും. ഷൂട്ടിങ്ങ് തിരക്കുകള്‍ ഒഴിയുമ്പോള്‍ ഞാനും. ബന്ധങ്ങളില്‍ ആശയവിനിമയം വളരെ പ്രധാനമാണ്. ഒരാള്‍ ക്ഷീണിതനാണെങ്കില്‍ അയാളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരാളുണ്ടാവുക എന്നത് വലിയ കാര്യമാണ്. ഞങ്ങള്‍ വളരെ സുരക്ഷിതരാണ്, പരസ്പരം സംസാരിക്കുന്നത് ഞങ്ങള്‍ ഒരു ദിനചര്യയാക്കി മാറ്റുന്നു, അതാണ് എല്ലാ ബന്ധങ്ങളുടെയും താക്കോല്‍..’ പ്രിയ പറയുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് മുസ്തഫയും താനും വിവാഹം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണ് എന്ന് ആരോപിച്ച് ആയിഷ രംഗത്തെത്തിയത്. മുസ്തഫ ആദ്യവിവാഹം നിയമപരമായി വേര്‍പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ ആയിഷ ഇരുവര്‍ക്കുമെതിരെ ആയിഷ ക്രിമിനല്‍ കേസും നല്‍കി.

മുസ്തഫക്കെതിരായി ഗാര്‍ഹികപീഡനക്കേസും ആയിഷ ഫയല്‍ ചെയ്തിട്ടുണ്ട്. പ്രിയാമണിയെ വിവാഹം കഴിക്കുമ്പോള്‍ മുസ്തഫയ്ക്ക് ആയിഷയുമായുള്ള ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്. മുസ്തഫ ഇപ്പോഴും നിയമപരമായി എന്റെ ഭര്‍ത്താവാണ്. മുസ്തഫയുടെയും പ്രിയമണിയുടെയും വിവാഹം നടക്കുമ്പോള്‍ ഞങ്ങള്‍ വിവാഹമോചനത്തിന് അപേക്ഷ പോലും നല്‍കിയിട്ടില്ല, പ്രിയാമണിയെ വിവാഹം കഴിക്കുമ്പോള്‍ താന്‍ അവിവാഹിതനാണെന്ന് മുസ്തഫ കോടതിയില്‍ സ്വയം പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.ആയിഷ പറയുന്നു.

അതേസമയം ആയിഷയുടെ ആരോപണങ്ങള്‍ നിഷേധിച്ച് മുസ്തഫ രംഗത്തുവന്നു. കുട്ടികളുടെ സംരക്ഷണത്തിനുള്ള തുക ഞാന്‍ മുടങ്ങാതെ നല്‍കുന്നുണ്ട്. ആയിഷ എന്റെ കയ്യില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്.’ മുസ്തഫ പറയുന്നു. ആയിഷയും താനും 2010 മുതല്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. 2013 ല്‍ വിവാഹമോചനം നേടിയതാണ്. പ്രിയാമണിയുമായുള്ള തന്റെ വിവാഹം നടന്നത് 2017 ലാണെന്നും അത് നിയമവിരുദ്ധമാണെങ്കില്‍ ആയിഷ എന്തുകൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നുവെന്നും മുസ്തഫ ചോദിക്കുന്നു.

എന്നാല്‍ രണ്ട് കുട്ടികളുടെ അമ്മയെന്ന നിലയില്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയുംമെന്നും ഞാന്‍ ഈ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു. അത് സാധിക്കാതെ വന്നപ്പോഴാണ് എല്ലാം തുറന്നുപറയാന്‍ തയാറായതെന്നും മുസ്തഫയുടെ ആരോപണത്തിന് ആയിഷ പ്രതികരിച്ചു. 2017 ഓഗസ്റ്റിലാണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരായത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker