SportsTRENDING

കമന്ററിക്കിടെ ജാതി പറഞ്ഞു; ക്രിക്കറ്റ് താരം റെയ്‌നയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കമന്ററിക്കിടെ ജാതി പറഞ്ഞതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. ലീഗിന്റെ അഞ്ചാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കമന്ററി പറയുമ്പോഴാണ് ഉത്തര്‍പ്രദേശുകാരനായ റെയ്‌ന വിവാദത്തില്‍ ചാടിയത്.

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായ റെയ്‌നയോട്, മത്സരത്തിനിടെ കമന്റേറ്റര്‍മാരില്‍ ഒരാള്‍ മത്സരത്തിനായി റെയ്‌ന ദക്ഷിണേന്ത്യന്‍ വേഷത്തിലെത്തിയ റെയ്‌നയോട് ദക്ഷിണേന്ത്യന്‍ സംസ്‌കാരവുമായി എങ്ങനെ ഇഴുകിച്ചേര്‍ന്നു’ എന്ന് ചോദിച്ചിരുന്നു.

ഞാനും ബ്രാഹ്മണനാണ്. 2004 മുതല്‍ ഞാന്‍ ചെന്നൈയില്‍ കളിക്കുന്നുണ്ട്. ഇവിടുത്തെ സംസകാരവും എന്റെ സഹതാരങ്ങളെയും ഞാന്‍ ഇഷ്ടപ്പെടുന്നു. ഇവിടെനിന്ന് പഠിച്ചെടുക്കേണ്ട ചില നല്ല പാഠങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു. നമുക്ക് നല്ലൊരു ക്രിക്കറ്റ് ഭരണമുണ്ട്. സ്വയം നവീകരിക്കാനുള്ള അവസരവുമുണ്ട്. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ സംസ്‌കാരത്തിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. ചെന്നൈയില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു റെയ്‌ന പറഞ്ഞു. ഈ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

അതേസമയം, ഇന്ത്യന്‍ പ്രിമിയര്‍ ലീഗിനു മുന്നോടിയായി, മഹേന്ദ്രസിങ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുപ്പത്തിനാലുകാരനായ റെയ്‌ന രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.സെപ്റ്റംബര്‍ 19ന് ഐപിഎല്‍ പുനരാരംഭിക്കുമ്പോള്‍ റെയ്‌നയെ വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സിയില്‍ കാണാം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker