CrimeNEWS

വീട്ടില്‍ കയറിയ കള്ളനെ ഇലക്ട്രിക് ബാറ്റു കൊണ്ട് അടിച്ചു വീഴ്ത്തി 70 വയസുകാരി

പത്തനംതിട്ട: വീട്ടില്‍ കയറിയ കള്ളനെ ഇലക്ട്രിക് ബാറ്റു കൊണ്ട് അടിച്ചു വീഴ്ത്തി 70 വയസുകാരി.
നെടുവരംകോട് സ്വദേശി ഊരാളി സുനിലാണ് അറസ്റ്റിലായത്. ചെങ്ങന്നൂരില്‍ നെടുവരംകോട് തയ്യില്‍ സാറാമ്മ വര്‍ഗീസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നത്.

ഒറ്റയ്ക്ക് താമസിച്ചിരുന്ന സാറാമ്മയുടെ വീടിന്റെ അടുക്കള വാതില്‍ വഴി കളളന്‍ കയറുകയായിരുന്നു. ഉടന്‍ തന്നെ വീട്ടിലെ ഇലക്ട്രിക് ബാറ്റ് വെച്ച് സാറാമ്മ കളളനെ അടിച്ചു.

ഷോക്കേറ്റു നിലത്തു വീണ സുനില്‍ ഇവിടെ നിന്നും എഴുന്നേറ്റ് സാറാമ്മയെ തള്ളിയിട്ട ശേഷം ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ചെങ്ങന്നൂര്‍ പൊലീസ് സ്ഥലത്തെത്തി സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചിരുന്ന സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker