IndiaNEWS

കര്‍ഷക സമരം നടത്തുന്നത് തെമ്മാടികളാണെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

ന്യൂഡല്‍ഹി: കര്‍ഷക സമരം നടത്തുന്നത് തെമ്മാടികളാണെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകനുനേരെ ആക്രമണമുണ്ടായ സംഭവത്തിലാണ് പ്രതികരണം.

കുറ്റകൃത്യങ്ങളാണ് അവര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷമാണ് അവയ്ക്ക് പ്രചാരണം നല്‍കുന്നതെന്നും കേന്ദ്ര സാംസ്‌കാരിക – വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി കുറ്റപ്പെടുത്തി. അവര്‍ കര്‍ഷകരല്ല, തെമ്മാടികളാണ്. കുറ്റകൃത്യങ്ങളാണ് അവര്‍ ചെയ്യുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പ്രചാരണം നല്‍കുന്നു –  മീനാക്ഷി ലേഖി ആരോപിച്ചു.

പരാമര്‍ശത്തിനെതിരെ വിമര്‍ശവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി. കര്‍ഷകര്‍ അന്നദാതാക്കളാണെന്നും തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker