KeralaNEWS

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ആനുകൂല്യം നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ അനാവശ്യ തര്‍ക്കമുയര്‍ത്തി സാമുദായിക സ്പര്‍ധ ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, സച്ചാര്‍ സമിതി ശുപാര്‍ശ പ്രകാരം മുസ്ലീങ്ങള്‍ക്കു മാത്രമുള്ള പദ്ധതി നിലനിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുസ് ലിം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം കുറയ്ക്കരുത്.

സര്‍ക്കാര്‍ തീരുമാനത്തെ ഭാഗികമായാണ് സ്വാഗതം ചെയ്തത്. പറഞ്ഞത് മാറ്റിപ്പറഞ്ഞില്ല. എന്നെ ആരും സമ്മര്‍ദ്ദത്തിലാക്കിയില്ലെന്നു സതീശന്‍ ധനവിനിയോഗ ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് പറഞ്ഞു. ചെറിയ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ സമുദായങ്ങള്‍ തമ്മില്‍ അടിക്കരുത് അത് തടയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker