Sports

ടോക്യോ ഒളിമ്പിക്സ് ഫുട്ബോൾ; അർജന്റീനയ്ക്ക് തോൽവി,ബ്രസീലിന് വിജയത്തുടക്കം

ടോക്യോ ഒളിമ്പിക്സ് ഫുട്ബോളിൽ കരുത്തരായ ജർമ്മനിക്കെതിരെ ബ്രസീലിനു ജയം. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ ജർമ്മനിയെ തകർത്തത്. ബ്രസീലിനയൈ റിച്ചാർലിസൺ ഹാട്രിക്ക് നേടിയപ്പോൾ പൗളീഞ്ഞോ ആണ് നാലാം ഗോൾ സ്വന്തമാക്കിയത്. ജർമനിക്കായി നാദിയെം അമീരി, രാഗ്നർ അച്ചെ എന്നിവർ സ്കോർഷീറ്റിൽ ഇടം നേടി.

ആദ്യ പകുതിയിൽ തന്നെ എവർട്ടൻ താരം റിച്ചാലിസന്‍റെ ഹാട്രിക്കിൽ ബ്രസീൽ മൂന്ന് ഗോളിന് മുന്നിലെത്തി. ഏഴാം മിനുട്ടിൽ ആന്‍റണിയുടെ പാസിൽ നിന്നായിരുന്നു റിച്ചാർലിസന്‍റെ ആദ്യ ഗോൾ. പിന്നാലെ 22ആം മിനിറ്റിലും 30ആം മിനിറ്റിലും ഗോളുകൾ നേടി താരം ഹാട്രിക് പൂർത്തിയാക്കി.

അതിനു ശേഷം രണ്ടാം പകുതിയിൽ തിരിച്ചുവരാന്‍ ശ്രമിക്കുന്ന ജര്‍മ്മനിയെയാണ് കണ്ടത്. കളിക്കിടെ ഒരു ചുവപ്പ് കാർഡ് കിട്ടിയതും ജർമ്മനിക്ക് തിരിച്ചടിയായി. 63ാം മിനുട്ടിൽ അർണോൾഡ് ആണ് ചുവപ്പ് കണ്ടു പുറത്തു പോയത്. പിന്നാലെ അമിരിയുടെയും അചെയുടെയും ഗോളുകൾ വന്നതോടെ സ്‌കോർ 3-2 എന്ന നിലയിലായി. ഇതോടെ സമനിലക്കായി ജര്‍മനി കിണഞ്ഞു ശ്രമിച്ചു. ഇത് മത്സരത്തെ ആവേശകരമാക്കിയെങ്കിലും തിരിച്ചുവരാന്‍ ജര്‍മനിക്കായില്ല. 95ാം മിനുട്ടിൽ പൊലിനോ ബ്രസീലിന്റെ നാലാം ഗോൾ കൂടി നേടി പട്ടിക പൂര്‍ത്തിയാക്കി. ഗ്രൂപ്പില്‍ ഐവറി കോസ്റ്റിനയും സൗദി അറേബ്യയും ആണ് ബ്രസീലിന് ഇനി നേരിടാനുള്ളത്. എതിരാളികൾ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker