Sports

സുന്ദറിനു പരുക്ക്; ഇംഗ്ലണ്ട് പരമ്പരയിൽ കളിച്ചേക്കില്ല

പരിശീലന മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്. ഇന്ത്യക്കെതിരെ കൗണ്ടിൽ ഇലവനു വേണ്ടി കളിക്കാനിറങ്ങിയ താരത്തിന് ഇന്ത്യൻ താരം മുഹമ്മദ് സിറാജിൻ്റെ ബൗൺസറിൽ പരുക്കേറ്റു എന്നാണ് സൂചന. വാഷിംഗ്ടണിനൊപ്പം പേസർ അവേഷ് ഖാനും പരുക്കേറ്റ് പരമ്പരയിൽ നിന്ന് പുറത്തായി.

സന്നാഹമത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ 311 റൺസ് നേടിയ ഇന്ത്യ കൗണ്ടി ഇലവനെ 220 റൺസിന് ഓൾഔട്ടാക്കി. 112 റൺസ് നേടിയ ഹസീബ് ഹമീദ് മാത്രമാണ് കൗണ്ടി ഇലവനു വേണ്ടി തിളങ്ങിയത്.

ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിരങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എടുത്തിട്ടുണ്ട്. മായങ്ക് അഗർവാളും (47) ചേതേശ്വർ പൂജാരയും (38) പുറത്തായി. ഹനുമ വിഹാരി (7), രവീന്ദ്ര ജഡേജ (1) എന്നിവർ ക്രീസിൽ തുടരുന്നു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker