KeralaNEWS

തമിഴ്‌നാട് മുന്‍ മന്ത്രിയുടെ വീട്ടിലടക്കം 21 കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്

ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും മുന്‍ ഗതാഗത മന്ത്രിയുമായ എം.ആര്‍ വിജയഭാസ്‌കറിന്റെ വീടുകളില്‍ ഉള്‍പ്പെടെ 21 കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്. ഗതാഗത മന്ത്രിയായിരിക്കെ വ്യാപക അഴിമതി നടന്നതായി പരാതികളുയര്‍ന്നിരുന്നു. അണ്ണാ ഡി.എം.കെ കരൂര്‍ ജില്ല സെക്രട്ടറി കൂടിയാണ് വിജയഭാസ്‌കര്‍.

വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ കരൂര്‍ ആണ്ടാള്‍ കോവില്‍ ശെല്‍വന്‍ നഗര്‍, ചെന്നൈ രാജാ അണ്ണാമലൈപുരം, ഗ്രീന്‍വേസ് റോഡിലെ അപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ ഇടങ്ങളിലെ വീടുകളിലും ഓഫിസുകളിലുമാണ് പരിശോധന നടന്നത്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും വീടുകളിലും നടന്ന റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം.

 

അധികാരത്തിലേറിയാല്‍ അണ്ണാ ഡി.എം.കെ മന്ത്രിമാര്‍ നടത്തിയ അഴിമതികളെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കരൂര്‍ മണ്ഡലത്തില്‍ ഡി.എം.കെയുടെ ശെന്തില്‍ബാലാജിയോട് വിജയഭാസ്‌കര്‍ പരാജയപ്പെട്ടിരുന്നു. റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് അണ്ണാ ഡി.എം.കെ നേതാക്കളായ ഒ.പന്നീര്‍ശെല്‍വം, എടപ്പാടി പളനിസാമി എന്നിവര്‍ ആരോപിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker