IndiaNEWS

കര്‍ഷക സമരത്തിന് പിന്തുണയുമായി കേരള എം പിമാര്‍

ന്യൂഡല്‍ഹി : കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി സമരത്തിലുള്ള കര്‍ഷകര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ നിന്നുള്ള എം പിമാര്‍ ജന്തര്‍ മന്ദറിലെത്തി.തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചിട്ടും കടത്തിവിടാന്‍ പോലീസ് തയാറായില്ല. ഇതേ തുടര്‍ന്ന് പോലീസിനെ അവഗണിച്ച് ജന്തര്‍ മന്ദറില്‍ പ്രവേശിക്കാന്‍ എം പിമാര്‍ ശ്രമിച്ചെങ്കിലും പോലീസ് വീണ്ടും തടഞ്ഞുവക്കുകയായിരുന്നു.

കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഹൈബി ഈഡന്‍, രമ്യ ഹരിദാസ് തുടങ്ങിയവരാണ് എത്തിയത്. എന്നാല്‍, എം പിമാരെ ഡല്‍ഹി പോലീസ് തടഞ്ഞു.

അതിനിടെ, കര്‍ഷകരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് എം പി മാര്‍ പാര്‍ലിമെന്റ് പരിസരത്ത് പ്രതിഷേധ ധര്‍ണ നടത്തി.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker