KeralaNEWS

കൊവിഡ് മരണനിരക്ക് സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ല,പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മരണനിരക്ക് സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണനിരക്ക് രേഖപ്പെടുത്തുന്നതില്‍ സാങ്കേതിക പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കാവുന്നതേയുള്ളൂ. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പിടിവാശിയില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ജില്ലകളിലേയും സംസ്ഥാനത്തേയും കണക്കുകളില്‍ വ്യത്യാസമുണ്ടെങ്കില്‍ പരിശോധിക്കും. ഇന്ത്യയില്‍ മൂന്നില്‍ രണ്ട് പേര്‍ക്ക് കോവിഡ് വന്നു. കേരളത്തില്‍ പകുതിയില്‍ താഴെ ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. ടി.പി.ആര്‍ ഉയര്‍ന്നു നില്‍ക്കുന്നതില്‍ ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ബാധിച്ച് മരിച്ച ആളുകള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെ കോവിഡ് മരണ കണക്കുകള്‍ കുറച്ചു കാട്ടാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്നാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker