KeralaNEWS

ഒത്തുതീര്‍പ്പിന് ശ്രമിച്ചു; എ.കെ. ശശീന്ദ്രനെതിരെ മൊഴി നല്‍കി പെണ്‍കുട്ടി

കൊല്ലം: കുണ്ടറ പീഡനപരാതിയില്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിക്കാരിയുടെ മൊഴി. ഒന്നര മണിക്കൂറോളം സമയമെടുത്താണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. കടയിലേക്ക് വിളിച്ചുവരുത്തി എന്‍.സി.പി നേതാവ് അപമാനിച്ചതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പ്രചാരണം നടത്തിയതിനെക്കുറിച്ചും മൊഴിയെടുത്തിട്ടുണ്ട്.

മന്ത്രി ഫോണ്‍ വിളിച്ച കാര്യങ്ങളും ഇടപെടലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. വോയിസ് ക്ലിപ്പ് റെക്കോഡ് ചെയ്യാന്‍ ഇടയായ സാഹചര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ആരോപണവിധേയനായ ജി പത്മാകരനെതിരെയും സ്ഥാപനത്തിലെ ജീവനക്കാരനെതിരെയും പൊലീസിന് മൊഴി നല്‍കിയെന്നും പരാതിക്കാരി പറഞ്ഞു.

ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കും. അന്വേഷണത്തിന് സഹകരിച്ചില്ലെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി കണ്ണടച്ച് മന്ത്രിയെ സംരക്ഷിക്കുകയാണെന്നും യുവതി ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിയമോപദേശം തേടിയ ശേഷമായിരിക്കും എന്നാണ് പൊലീസ് വിശദീകരണം.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker