KeralaNEWS

റബ്ബര്‍ പന്ത് വായില്‍ തിരുകി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിക്കായി തിരച്ചില്‍

വീട്ടമ്മയുടെ വായില്‍ റബ്ബര്‍ പന്ത് തിരുകി പീഡിപ്പിക്കാന്‍ ശ്രമം. കിഴക്കമ്പലം പട്ടിമറ്റം കുമ്മനോടുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ മുന്‍വശത്തെ വാതിലിലൂടെ അതിക്രമിച്ചു കയറിയ പ്രതി വീട്ടമ്മയെ ബലമായി പിടിച്ചു തളളിയശേഷം റബ്ബര്‍ പന്ത് വായില്‍ തിരുകി ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ വീട്ടമ്മയുടെ മുഖം ഭിത്തിയിലിടിച്ച് പരിക്കേറ്റു. കുതറിമാറിയ ഇവർ കനത്ത മഴയ്ക്കിടെ വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പ്രതി പുറത്തേക്ക് വന്ന് ഇരുട്ടില്‍ മറഞ്ഞുവെന്നും മഴക്കോട്ട് കൊണ്ട് മുഖം മറച്ചയാളാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും വീട്ടമ്മ മൊഴി നല്‍കി.

പ്രധാന വഴിയില്‍നിന്ന് ഒരു കിലോമീറ്ററോളം ഉള്ളിലാണ് വീട്ടമ്മയുടെ വീട്. തൊട്ടടുത്താണ് മകളും കുടുംബവും താമസിക്കുന്നത്. എന്നാല്‍ മഴയായതിനാല്‍ ബഹളം വച്ചെങ്കിലും ആരും കേട്ടില്ല.മുന്‍ പരിചയമുള്ളയാളായിരിക്കാം ആക്രമിച്ചതെന്നാണ് പൊലീസ് നിഗമനം. കുന്നത്തുനാട് പൊലീസ് പ്രതിയ്ക്കായി തിരച്ചില്‍ തുടരുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker