India

കൊവിഡിനെ പേടിച്ച് വീടിനുള്ളില്‍ കഴിഞ്ഞത് 15 മാസം; ഒടുവില്‍ പൊലീസ് എത്തി പുറത്തിറക്കി

കൊവിഡിനെ പേടിച്ച് വീടിനുള്ളില്‍ കഴിഞ്ഞത് 15 മാസം. ആന്ധ്രാപ്രദേശിലെ കടാലി ഗ്രാമത്തിലാണ് ഒരു കുടുംബം പുറത്തിറങ്ങാതെ കഴിഞ്ഞത്.ഒടുവില്‍ പൊലീസ് എത്തി ഇവരെ പുറത്തിറക്കി.

അമ്മയും പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളുമാണ് വീടിനുള്ളില്‍ തന്നെ അടഞ്ഞിരുന്നത്. 15 മാസം മുന്‍പാണ് ഇവര്‍ താമസിക്കുന്നതിന്റെ അടുത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൂടുതല്‍ ഭയന്ന റുത്തമ്മ (50) മക്കളായ കാന്താമണി (32), റാണി (30) എന്നിവരാണ് സ്വന്തമായി വീടിനുള്ളില്‍ പൂട്ടിയിട്ടത്. പലതവണ ആശ വര്‍ക്കര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും വന്ന് വീട്ടില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഇവരുടെ ഒരു ബന്ധു വഴിയാണ് സംഭവം പുറംലോകം അറിയുന്നത്.

ഇവരുടെ ബന്ധുക്കളാണ് മൂന്ന് പേരും വീടിനുള്ളിലുണ്ടെന്നും ആരോഗ്യസ്ഥിതി ഭയങ്കര മോശമായി കൊണ്ടിരിക്കുകയാണെന്നും അറിയിച്ചത്. പിന്നാലെ പൊലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലത്ത് എത്തുകയും ഇവരെ പുറത്തെത്തിക്കുകയുമായിരുന്നു. പുറത്തു വരുബോഴേക്കും മൂവരുടെയും ആരോഗ്യനില ഗുരുതരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇവരെ പെട്ടന്ന് തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വരുകയാണ്. ഇതേ നില തുടര്‍ന്നിരുന്നെങ്കില്‍ വൈകാതെ തന്നെ മൂന്ന് പേരും മരണപ്പെട്ടേനെയെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കൃത്യമായ ഭക്ഷണം ഇല്ലാതെയും പുറം ലോകവുമായി സ്ബര്‍ക്കവുമില്ലാതെയും കഴിഞ്ഞ ഇവര്‍ക്ക് കൗണ്‍സിലിങ് അടക്കം നല്‍കും.

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker