KeralaNEWS

എല്ലാ വകുപ്പുകളിലെ മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു .ഉടന്‍ കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ് മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് വവിധ ഓഫിസുകളില്‍ പരിശോധന നടത്തുന്നുണ്ട്.ഇതിനു പുറമേ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഉറപ്പു വരുത്താന്‍ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് ചെക്രട്ടറി,ഉദ്യോ?ഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് ചെക്രട്ടറി എന്നിവരുള്‍പ്പെട്ട ,സമിതിക്ക് രൂപം കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

500ലേറെ റാങ്ക് പട്ടികകളുടെ കാലാവധി ഓ?ഗസ്റ്റ് നാലിന് അവസാനിക്കുകയാണ്.ഈ സാഹചര്യത്തിലാണ് മുഴുവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പിക്കാന്‍ മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് നല്‍കിയത്.സീനിയോറിറ്റി തര്‍ക്കം,പ്രമോഷന് യോ?ഗ്യരായവരുടെ അഭാവം,കോടതി കേസുകള്‍ എന്നിവമൂലം റെ?ഗുലര്‍ പ്രമോഷനുകള്‍ തടസപ്പെട്ട് എന്‍ട്രി കേഡര്‍ ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത കേസുകള്‍ കണ്ടെത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യാനും വകുപ്പ് അധ്യക്ഷന്മാര്‍ക്ക് നിര്‍ദേശം നല്‍കി

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker