NEWSWorld

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍; ഫ്രഞ്ച് പ്രസിഡന്റ് ദേശീയ സുരക്ഷാ യോഗം വിളിച്ചു

പാരീസ്: പെഗസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ദേശീയ സുരക്ഷാ യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെയാണ് യോഗം വിളിച്ചത്. പ്രസിഡന്റ് ഈ വിഷയം വളരെ ഗൗരവമായി കാണുന്നുവെന്ന് സര്‍ക്കാര്‍ വക്താവ് ഗബ്രിയേല്‍ അറ്റാല്‍ വ്യക്തമാക്കി.

അതേസമയം, ഇമാനുവല്‍ മാക്രോണിന്റെ ഫോണിലും പെഗസസ് ഉപയോഗിച്ച് ചാരവൃത്തി നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംപോസ തുടങ്ങിയവരാണ് ചോര്‍ത്തലിന് ഇരയായ മറ്റ് പ്രമുഖര്‍.

അതേസമയം ഇന്ത്യയില്‍ ഫോണ്‍ ചോര്‍ത്തല്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍. ശര്‍മ സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഫോണ്‍ ചോര്‍ത്തല്‍ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker