LIFEMovie

പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം നിയമവിരുദ്ധം; ആരോപണവുമായി ആദ്യഭാര്യ

പ്രശസ്ത സിനിമാതാരം പ്രിയാമണിയുടെ വിവാഹം അസാധുവെന്ന ആരോപണവുമായി ഭര്‍ത്താവ് മുസ്തഫയുടെ ആദ്യഭാര്യ ആയിഷ രംഗത്ത്. മുസ്തഫ ആദ്യവിവാഹം നിയമപരമായി വേര്‍പെടുത്തിയിട്ടില്ലെന്നും അതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്നും ആയിഷയുടെ ഹര്‍ജിയില്‍ പറയുന്നു. മാത്രമല്ല ഇരുവര്‍ക്കുമെതിരെ ആയിഷ ക്രിമിനല്‍ കേസും നല്‍കി.

മുസ്തഫക്കെതിരായി ഗാര്‍ഹികപീഡനക്കേസും ആയിഷ ഫയല്‍ ചെയ്തിട്ടുണ്ട്. പ്രിയാമണിയെ വിവാഹം കഴിക്കുമ്പോള്‍ മുസ്തഫയ്ക്ക് ആയിഷയുമായുള്ള ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്. മുസ്തഫ ഇപ്പോഴും നിയമപരമായി എന്റെ ഭര്‍ത്താവാണ്. മുസ്തഫയുടെയും പ്രിയമണിയുടെയും വിവാഹം നടക്കുമ്പോള്‍ ഞങ്ങള്‍ വിവാഹമോചനത്തിന് അപേക്ഷ പോലും നല്‍കിയിട്ടില്ല, പ്രിയാമണിയെ വിവാഹം കഴിക്കുമ്പോള്‍ താന്‍ അവിവാഹിതനാണെന്ന് മുസ്തഫ കോടതിയില്‍ സ്വയം പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.ആയിഷ പറയുന്നു.

അതേസമയം ആയിഷയുടെ ആരോപണങ്ങള്‍ നിഷേധിച്ച് മുസ്തഫ രംഗത്തുവന്നു. കുട്ടികളുടെ സംരക്ഷണത്തിനുള്ള തുക ഞാന്‍ മുടങ്ങാതെ നല്‍കുന്നുണ്ട്. ആയിഷ എന്റെ കയ്യില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്.’ മുസ്തഫ പറയുന്നു. ആയിഷയും താനും 2010 മുതല്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. 2013 ല്‍ വിവാഹമോചനം നേടിയതാണ്. പ്രിയാമണിയുമായുള്ള തന്റെ വിവാഹം നടന്നത് 2017 ലാണെന്നും അത് നിയമവിരുദ്ധമാണെങ്കില്‍ ആയിഷ എന്തുകൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നുവെന്നും മുസ്തഫ ചോദിക്കുന്നു.

എന്നാല്‍ രണ്ട് കുട്ടികളുടെ അമ്മയെന്ന നിലയില്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയുംമെന്നും ഞാന്‍ ഈ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു. അത് സാധിക്കാതെ വന്നപ്പോഴാണ് എല്ലാം തുറന്നുപറയാന്‍ തയാറായതെന്നും മുസ്തഫയുടെ ആരോപണത്തിന് ആയിഷ പ്രതികരിച്ചു. 2017 ഓഗസ്റ്റിലാണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരായത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker