NEWSWorld

ടോക്യോ നഗരം ഉണര്‍ന്നു; ഒളിമ്പിക്‌സ് ഉദ്ഘാടനം നാളെ

കോവിഡ് ആശങ്ക നിലനില്‍ക്കെ ടോക്യോയില്‍ നാളെ ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം 4.30ന് നടക്കും. ഇന്ത്യയില്‍നിന്ന് 18 ഇനങ്ങളിലായി 127 അത്‌ലറ്റുകള്‍ പങ്കെടുക്കും. ഒമ്പതു മലയാളികളുണ്ട്. ലോകത്തെമ്പാടുനിന്നുമായി 206 സംഘങ്ങളിലായി 11,000-ത്തിലേറെ കായികതാരങ്ങള്‍ പങ്കെടുക്കുന്ന മേള ഓഗസ്റ്റ് എട്ടിന് സമാപിക്കും.

അതേസമയം, ആതിഥേയരായ ജപ്പാനും ഓസ്‌ട്രേലിയയും തമ്മിലുള്ള സോഫ്റ്റ്‌ബോള്‍ മത്സരത്തോടെ 32-ാമത് ഒളിമ്പിക്സിന്റെ ഗെയിംസ് ഇനങ്ങള്‍ ബുധനാഴ്ച തുടങ്ങി. 8-1ന് ജപ്പാന്‍ ജയിച്ചു. വനിതകളുടെ ഫുട്‌ബോളില്‍ ലോകചാമ്പ്യന്മാരായ അമേരിക്കയെ സ്വീഡന്‍ (30) അട്ടിമറിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker