NEWS

ഒരിക്കൽ വേവിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്ന ആഹാരം വിഷമാണ്; ആഹാരത്തിലെ വിഷാംശം കുറയ്ക്കാൻ ചില പൊടിക്കൈകൾ

ക്ഷണം പാകം ചെയ്ത് മൂന്ന് മണിക്കൂർ മുൻപ് കഴിക്കാൻ പറ്റുന്നവർ ഭാഗ്യവാന്മാർ.കാരണം ഒരിക്കൽ വേവിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്ന ആഹാരം, വിഷം കഴിക്കുന്നതിന് തുല്യമാണ്.അശുദ്ധി കലർന്ന ആഹാരം, വയറിന് അസ്വസ്ഥതയുണ്ടാക്കും.ഇത് വിവിധ രോഗങ്ങൾക്ക് കാരണമാകും.
ഇന്ന് എല്ലാവരും  ഇഷ്ടപ്പെടുന്ന ആഹാരമാണ് മാംസാഹാരം.ജീവിയെ കൊന്ന്, ഉടൻ ( അര മണിക്കൂറിനകം) വൃത്തിയാക്കി വേവിച്ചെടുത്ത് മൂന്ന് മണിക്കൂറിനകം കഴിച്ചിരിക്കണം.അതുപോലെയാണ് മത്സ്യവും.ഐസിംഗ്, ഫ്രിഡ്ജ് ഇവയില്ലാതിരുന്ന കാലത്ത് കഴിക്കുന്ന ആഹാരം ശുദ്ധവും രുചികരവും ആയിരുന്നു.മാംസവും മത്സ്യവും പഴകിയാൽ, അനേകകോടി ജീവാണുക്കൾ കടന്നുകൂടി കഴിക്കുന്നവർക്ക് വിട്ടുമാറാത്ത തലവേദന (മൈഗ്രേൻ), പീനസം (സൈനസൈറ്റിസ്), ആസ്ത്മ, വിട്ടുമാറാത്ത പനി, വയറിന് അസ്വസ്ഥത ഇവയുണ്ടാക്കുന്നു.ഇന്നാണെങ്കിൽ ഹോർമോൺ കുത്തി തൂക്കം വരുത്തി വരുന്ന ഇറച്ചിക്കോഴിയും മാസങ്ങളോളം കേട് കൂടാതെ ഇരിക്കാൻ ഫോർമാലിനിൽ കുളിച്ചു വരുന്ന മത്സ്യവും നമ്മുടെ കിഡ്നിയേയും ലിവറിനെയുമെല്ലാം ഒറ്റയടിക്കങ്ങ് കൊണ്ടുപോകും.
ചൈനാക്കാരുടെ ഭക്ഷണരീതി കണ്ടിട്ടുണ്ടോ? തീൻമേശയിലെ കാംഫർ സ്റ്റൗവിൽ നിന്നുള്ള ആഹാരം ഏറ്റവും കുറഞ്ഞ അളവിൽ കമ്പുകളുപയോഗിച്ച് വായിലിട്ട് ചവച്ചരച്ച് ഏറ്റവും കൂടുതൽ സമയമെടുത്താണ് കഴിക്കുന്നത്.അടുക്കളയിലെ താമസവും തീൻമേശയിലെ ധൃതിയുമാണ് പ്രമേഹവും അമിത മേദസ്സും ഉൾപ്പടെ നമ്മുടെ പല രോഗികൾക്കും കാരണം.
.

കറിവേപ്പില നല്ലൊന്നാന്തരം വിഷഹാരിയാണ്.കറികളിൽ ഇട്ടശേഷം എടുത്തു കളയാതെ കറിവേപ്പിലയും ആഹാരത്തിന്റെ ഭാഗമാക്കണം. ആഹാരം വേവിച്ചെടുക്കുമ്പോൾ ആസിഡിന്റെ അംശം കൂടുകയും ആൽക്കലി കുറയുകയും ചെയ്യും. ശരീരത്തിന് 80% ആൽക്കലിയും 20% ആസിഡുമാണ് വേണ്ടത്. ആൽക്കലിയുടെ അളവ് വർദ്ധിപ്പിക്കാൻ സംഭാരം  ശീലമാക്കണം. അന്നന്ന് ഉറയൊഴിച്ച് തൈരാക്കി എടുത്ത് അതിൽ നിന്ന്, വെണ്ണ മാറ്റി കിട്ടുന്ന മോരിൽ കറിവേപ്പില അരച്ച് അതിന്റെ രസം മാത്രം പിഴിഞ്ഞ് ചേർത്ത് ഉപ്പ്, ഇഞ്ചി, ചെറുനാരകത്തില കൂടി ചേർത്താൽ   ഉത്തമ പാനീയമായി. കറികളിലും പ്രത്യേകിച്ച് മത്സ്യമാംസാദികളിൽ കറിവേപ്പില ധാരാളമായി ഉപയോഗിക്കുക.മോര് ദുർമേദസിനെ യും വേദനയെയും ഇല്ലാതാക്കുന്നു. അർശസിനെ (പൈൽസ്) ഇല്ലാതാക്കാൻ മോരിന്റെ നിത്യോപയോഗംകൊണ്ട് കഴിയുന്നു.  അതുകൊണ്ട് കറിവേപ്പിലയും മോരും നിത്യവും ശീലിച്ച് ആരോഗ്യം സംരക്ഷിക്കുക.

 

 

അതേപോലെ പച്ചക്കറികളില്‍ ഒന്നാംസ്ഥാനം ബീറ്റ്‌റൂട്ടിനാണ്.ഇത് ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു.വാഴപ്പഴം മൃദുവും മിനുസമുള്ളതുമായതിനാല്‍ ഉദരരോഗങ്ങള്‍ക്ക് ഫലപ്രദമാണ്. വാഴപ്പഴത്തില്‍ പൊടിയോ, ബാക്ടീരിയയോ, കീടനാശിനികളോ ഒന്നും പ്രവേശിക്കാത്ത രീതിയിലാണ്‌ പ്രകൃതി അതിന്റെ ഘടന ക്രമീകരിച്ചിരിക്കുന്നത്‌. പുഴുങ്ങി തരിയില്ലാതാക്കിയ ഖരഭക്ഷണമായ വാഴപ്പഴമാണല്ലോ ശിശുക്കള്‍ക്ക്‌ ആദ്യമായി നിര്‍ദേശിക്കപ്പെടുന്ന ഭക്ഷണം തന്നെ. കുട്ടികളുടെ വളര്‍ച്ചയില്‍ ശക്തിദായകവും സൌകര്യപ്രദവുമായ പങ്കാണത്രേ വാഴപ്പഴം വഹിക്കുന്നത്‌. മലബന്ധം, ദഹനക്കേട്‌ തുടങ്ങിയവയാല്‍ വിഷമിക്കുന്ന വ്യക്തികള്‍ക്ക്‌ ഒരാശ്വാസമാണ്‌ വാഴപ്പഴം. കൊഴുപ്പിന്റെ അംശം വളരെ കുറച്ച്‌ മാത്രമുള്ള ഇത്‌ ഒരു സര്‍വ്വരോഗസംഹാരി എന്ന പേരില്‍ കൂടി അറിയപ്പെടുന്നു.

Back to top button
error: