IndiaNEWS

പാര്‍ലമെന്റ് സമ്മേളനം; കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍

ഇന്ന് ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍. ജന്തര്‍ മന്ദറിനു മുന്നില്‍ നടക്കുന്ന സംയുക്ത കര്‍ഷക പ്രതിഷേധം, ഫോണ്‍ ചോര്‍ത്തല്‍ വിവാദം, കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം മൂലമുള്ള മരണത്തിന്റെ കണക്കുകളില്‍ കളവു പറഞ്ഞെന്ന ആരോപണം തുടങ്ങിയ കാര്യങ്ങളാണ് അവതരിപ്പിക്കുക.

അതേസമയം, ഫോണ്‍ ചോര്‍ത്തല്‍ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍. പ്രതാപന്‍ എംപി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. കരിനിയമങ്ങള്‍ പിന്‍വലിച്ചു കര്‍ഷകസമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം എന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ്, എ.എം ആരിഫ്, സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എന്നിവരും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker