LIFEMovie

സിനിമ ചിത്രീകരണത്തിനിടെ നടന്‍ വിശാലിന് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടന്‍ വിശാലിന് പരിക്ക്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്റെ തോള്‍ ഭിത്തിയില്‍ വന്ന് ഇടിക്കുകയായിരുന്നു. തോളെല്ലിന് പരിക്ക് പറ്റിയ വിശാലിനെ ഉടന്‍ സെറ്റിലുണ്ടായിരുന്ന ഫിസിയോതെറാപ്പിസ്റ്റ് വൈദ്യസഹായം നല്‍കി. രണ്ട് ദിവസത്തെ വിശ്രമം ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.

ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജ് വിശാലിനെ എടുത്തെറിയുന്ന സീനായിരുന്നു.ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ഹൈദരാബാദ് ആണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker