IndiaNEWS

നീലചിത്ര നിര്‍മ്മാണം; ശില്‍പ്പ ഷെട്ടിക്ക് നേരിട്ട് ബന്ധമില്ലെന്ന് പോലീസ്, ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും

നീലചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടകേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യ നടി ശില്‍പ്പ ഷെട്ടിക്ക് അശ്ലീല വീഡിയോ റാക്കറ്റുമായി നേരിട്ട് ബന്ധമില്ലെന്നാണ് ഇതുവരെയുളള അന്വേഷണത്തിലെ വിവരമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഇരരുവര്‍ക്കുമായുളള ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും.

നിലവില്‍ അശ്ലീല ആപ്പ് വഴി 7.5 കോടി രൂപ വരുമാനമുണ്ടാക്കിയിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. പരാതി ഉന്നയിച്ച എല്ലാവരെയും അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴിയെടുക്കും. രാജ് കുന്ദ്രയുടെ വാട്‌സാപ് ചാറ്റുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അശ്ലീല സിനിമകളുടെ നിര്‍മാണം, വിപണനം, പണമിടപാടുകള്‍ എന്നിവ സംബന്ധിച്ച് ഒട്ടേറെ വിവരങ്ങള്‍ ചാറ്റിലുണ്ടെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ് മൊബൈല്‍ ഫോണ്‍.

അതേസമയം, രാജ് കുന്ദ്രയുടെ വസതിയിലും ഓഫീസിലും നിന്നും പിടിച്ചെടുന്ന രേഖകള്‍ പരിശോധിക്കുന്നത് തുടരുകയാണ്. പരാതി ഉന്നയിച്ച എല്ലാവരേയും വിളിച്ചുവരുത്തി മൊഴിയെടുക്കും. കുന്ദ്രയുടെ പോലീസ് കസ്റ്റഡി നാളെയാണ് അവസാനിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker