NEWSWorld

ചൈനയില്‍ കനത്തമഴ തുടരുന്നു; വെള്ളപ്പൊക്കത്തില്‍ 13 നിര്‍മാണത്തൊഴിലാളികള്‍ മരിച്ചു

ഗുവാങ്ഡോംഗ്: കനത്തമഴയെ തുടര്‍ന്നുണ്ടായ വെളളപ്പൊക്കത്തില്‍ ചൈനയിലെ ഗുവാങ്‌ഡോംഗില്‍ 13 നിര്‍മാണത്തൊഴിലാളികള്‍ മരിച്ചു.ദേശീയപാതയില്‍ തുരങ്ക നിര്‍മ്മാണത്തിലേര്‍പ്പെട്ടവരാണ് മരിച്ചത്. 2019 ആരംഭിച്ച തുരങ്കം നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ദുരന്തമുണ്ടായത്.

ഇതേസമയം, മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ പെയ്ത മഴയില്‍ മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. ഏഴ് പേരെ കാണാതായി. ഇതുവരെ 1,00,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ആളുകളെ മാറ്റി പാര്‍പ്പിച്ചു. 160 ലധികം ട്രെയിനുകള്‍ ഷെങ്ഷൂഡോംഗ് റെയില്‍വേ സ്റ്റേഷനില്‍ സര്‍വീസ് നിര്‍ത്തിയിരിക്കയാണ്.

പേമാരിയെ തുടര്‍ന്ന്, വെള്ളപ്പൊക്കം, വൈദ്യുതി മുടക്കം, ഗതാഗത തടസ്സം എന്നിവ അനുഭവിക്കുകയാണ്. നഗരത്തില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കം 11.3 ദശലക്ഷം യുഎസ് ഡോളര്‍ നഷ്ടം വരുത്തിയതായാണ് പ്രാഥമിക വിലയിരുത്തല്‍. അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴ പ്രവിശ്യയെ ബാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. 60 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണിവിടെയുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker