KeralaNEWS

നിയമസഭ ഇന്നു തുടങ്ങും; മന്ത്രി ശശീന്ദ്രന്റെ ഫോൺ വിളി സഭയിൽ കത്തും

ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ അനുപാതം മാറ്റിയതിനെതിരേയുള്ള ഭിന്നതകൾ മാറ്റിവെച്ച് ഐക്യത്തോടെയുള്ള നിലപാട് സ്വീകരിക്കും പ്രതിപക്ഷം

തിരുവനന്തപുരം: ബജറ്റ് പാസാക്കാനുള്ള നിയമസഭാസമ്മേളനം ഇന്ന് തുടങ്ങുകയാണ്. ഫോൺവിളി വിവാദത്തിൽ കുടുങ്ങിയ വനം മന്ത്രി എ.കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സഭയിലും പുറത്തും ശക്തമായ പ്രക്ഷോഭം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശശീന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നു തന്നെ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകും.

ഇന്ന് സഭയിൽ ചർച്ചചെയ്യേണ്ടത് പൊതുഭരണ വകുപ്പിന്റെ ധനാഭ്യർഥനയാണ്. അതിനാൽ സർക്കാരിനെതിരേ ഇതുവരെ ഉയർന്ന ആരോപണങ്ങൾ സഭയിൽ ഉന്നയിക്കാനുള്ള അവസരമാണ് പ്രതിപക്ഷത്തിന്. പ്രതിഷേധത്തിന്റെ പേരിൽ സഭ തടസ്സപ്പെടുത്തുന്നതിനു പകരം പ്രശ്നങ്ങളെല്ലാം സഭയിൽ ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതാവും ഈ സമ്മേളനകാലത്ത് പ്രതിപക്ഷം സ്വീകരിക്കുന്ന തന്ത്രം.

രാവിലെ പ്രതിപക്ഷത്തെ പ്രധാനനേതാക്കൾ യോഗംചേർന്ന് പ്രധാന പ്രശ്നങ്ങളിൽ സഭയിൽ സ്വീകരിക്കേണ്ട സമീപനത്തിൽ ധാരണയുണ്ടാക്കും. ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ അനുപാതം മാറ്റിയതിനെതിരേ ഭിന്നതകൾ മാറ്റിവെച്ച് ഐക്യത്തോടെയുള്ള നിലപാട് സ്വീകരിക്കും. യു.ഡി.എഫ്. നിയമസഭാകക്ഷിയോഗവും ചേരും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker