Movie

നയൻതാരയുടെ ‘നെട്രികൺ’ ഒടിടിയിലൂടെ റിലീസ് ചെയ്യും

തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാര മുഖ്യ വേഷത്തിൽ എത്തുന്ന പുതിയ സിനിമയായ ‘നെട്രികണ്‍‘ ഒടിടിയിലൂടെ റിലീസ് ചെയ്‌തേക്കും. ഡിസ്‌നിപ്‌ളസ് ഹോട്ട്സ്‌റ്റാർ വഴിയാകും ചിത്രം റിലീസ് ചെയ്യുകയെന്നാണ് റിപ്പോർട്. മിലിന്ദ് റാവുവാണ് ചിത്രം സംവിധാനം ചെയ്‌തത്‌. കോവിഡ് കാരണമായിരുന്നു സിനിമ റിലീസ് വൈകിയത്.

സംവിധായകൻ വിഘ്‍നേശ് ശിവനാണ് ‘നെട്രികണ്‍‘ നിര്‍മിച്ചത്. സിനിമയുടെ സ്‍ട്രീമിംഗ് റൈറ്റ്‍സ് 15 കോടിക്കാണ് വിറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി പ്രശസ്‌ത മാദ്ധ്യമ പ്രവര്‍ത്തകൻ ദിനേശ് അകുല ട്വീറ്റ് ചെയ്‌തിരുന്നു. അന്ധയായിട്ടാണ് നെട്രികണില്‍ നയൻതാര അഭിനയിക്കുന്നത്. സിനിമയുടെ റിലീസ് തീയതി അധികം വൈകാതെ തന്നെ പുറത്തുവിട്ടേക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker