KeralaNEWS

മരംമുറിക്കല്‍ കേസ്; റവന്യു ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: പട്ടയഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട കേസില്‍ ക്രൈം ബ്രാഞ്ച് സെക്രട്ടറിയേറ്റിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. ജോയിന്റ് സെക്രട്ടറി ഗിരിജ, വിവരാവകാശ പ്രകാരം രേഖകള്‍ നല്‍കിയ അണ്ടര്‍ സെക്രട്ടറി ശാലിനി, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് സ്മിത ,ഗംഗ എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

നേരത്തെ മരംമുറി ഫയല്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയെ സെക്രട്ടറിയേറ്റിനു പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. അവധിയില്‍ ഉള്ള ശാലിനിയെ ഹയര്‍ സെക്കണ്ടറി വകുപ്പിലേക്കാണ് മാറ്റിയത്. മരംമുറി വിഷയത്തിലെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയതിന് പിന്നാലെ ഉന്നത ഉദ്യോ?ഗസ്ഥരുടെ നിദേശ പ്രകാരം ശാലിനി അവധിയില്‍ പ്രവേശിച്ചിരുന്നു.

ഇവര്‍ക്ക് നല്‍കിയ ഗുഡ് സര്‍വീസ് എന്‍ട്രിയും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തിരിച്ചെടുത്തു. ആഭ്യന്തര അന്വേഷണത്തില്‍ ശാലിനി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗുഡ് സര്‍വീസ് എന്‍ട്രി പിന്‍വലിക്കുന്നുവെന്നാണ് റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലക് ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് ശാലിനിയെ സെക്രട്ടറിയറ്റിന് പുറത്തേക്ക് സ്ഥലംമാറ്റിയത്.

 

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker